ചാത്തമംഗലം (കോഴിക്കോട്) ∙ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമംഗലം മാട്ടാത്ത് തൊടികയിൽ വീനസ് കുമാറിനെ (40) ആണ് നെച്ചൂളിയിലെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീനസ് സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി ഭാര്യയെ ബന്ധു വീട്ടിലാക്കി...
കോഴിക്കോട്: പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ. ഫുട്ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. അങ്ങിനെ പരാതി ലഭിച്ചാലും ഫുട്ബോൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കൂ. കട്ടൗട്ടുകൾ പുഴയ്ക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്....
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 വര്‍ഷത്തെ ആക്ഷന്‍പ്ലാന്‍ “നീരുറവ്” തയ്യാറാക്കുന്നതിന്‍റെ ഭാഗമായി സങ്കേതം തോട് 1,2 നീര്‍ത്തടം ഉള്‍പ്പെടുന്നപ്രദേശത്തിന്‍റെ നീര്‍ത്തട കമ്മറ്റി രൂപീകരണവും നീര്‍ത്തട നടത്തവും സംഘടിപ്പിച്ചു. ഏരിമല വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസീന സ്വാഗതം പറഞ്ഞ...
മുക്കം:ഗവ ഹയർസെക്കണ്ടറി സ്കൂൾ നീലേശ്വരം , ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കൊടുവള്ളി ,വി എം എച്ച് എം ഹയർ സെക്കന്ററി സ്കൂൾ ആനയാംകുന്ന്,കരുവമ്പൊയിൽ ഹയർസെക്കണ്ടറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാസ്സിങ് ഔട്ട് പരേഡ് നടത്തിയത്.നീലേശ്വരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ...
മുക്കം:കാരശ്ശേരി (po) കളത്തിങ്ങൽ മുഹമ്മദ് ഫാഹിസ് (16) നെ ഇന്നലെ മുതൽ കാണാനില്ല. അഗസ്ത്യമുഴി നിന്നും കോഴിക്കോട് ഭാഗത്തേക്ക് 3 മണിക്ക് നിയ ബസ്സിൽ കയറിയതായി cctv ദൃശ്യങ്ങളിൽ നിന്നും മനസിലാവുന്നു. എന്തെങ്കിലും വിവരം കിട്ടുന്നവർ മുക്കം പോലീസ് സ്റ്റേഷൻ നമ്പറിലോ (04952297133) താഴെ...
മുക്കം തൃക്കുടമണ്ണക്കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുക്കം മാമ്പറ്റ സ്വദേശിയും ആർഈസി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ നിധിൻ സെബാസ്റ്റ്യനാണ് ഒഴുക്കിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയത്. വൈകീട്ട് അഞ്ചുമണിയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. മുക്കം പോലീസും, ഫയർഫോഴ്സും, വിവിധ...
മാവൂർ:345 ഗ്രാം കഞ്ചാവ് സഹിതം പശ്ചിമബംഗാൾ സ്വദേശിയെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു.പെരുമണ്ണയിൽ താമസിക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളിയായ ഗുൽഫാൻ എന്ന മുബാറക്ക് ഹുസൈൻ, 25 എന്നയാളാണ് പൊലീസിന്റെ പരിശോധനയിൽ പിടിയ്ക്കപ്പെട്ടത്. പെരുമണ്ണ, പൂവ്വാട്ട്പറമ്പ് ഭാഗങ്ങളിൽ മറുനാടൻ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി രണ്ട് ദിവസം...
മുക്കം:കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിനു കീഴിലായി പ്രവർത്തിക്കുന്ന കേരള സിവിൽ ഡിഫൻസ് ലെ മുക്കം യൂണിറ്റിന് ഇനി പുതിയ നേതൃത്വം. 2020 ഫെബ്രുവരി യിൽ തുടക്കമായ സിവിൽ ഡിഫെൻസ് ന് രണ്ട് വർഷത്തിന് ശേഷമാണ് പുതിയ നേതൃത്വം വരുന്നത്. ജാബിർ മുക്കം പോസ്റ്റ്...
ചാത്തമംഗലം പഞ്ചായത്തിന്റെയും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് മിസ്റ്റ് ടീമിന്റെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്ക് വേണ്ടി ആരോഗ്യ പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി.നായർകുഴി മാളികതടത്തിൽ വെച്ച് നടത്തിയ ക്യാമ്പുകൾ ശിവദാസൻ ബംഗ്ലാവിൽ, റീന മാണ്ടികാവിൽ എന്നിവർ ഉൽഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമ്മാരായ...
ചിറ്റാരിപിലാക്കൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവതാളം പദ്ധതിയുടെ ഭാഗമായി ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ ക്യാമ്പ് പന്ത്രണ്ടാം വാർഡിലെ ചിറ്റാരിപിലാക്കലിൽ സംഘടിപ്പിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോഡിനേറ്റർ കെ. എം സലാം ചിറ്റാരിപിലാക്കൽ ക്യാമ്പ് പ്രവർത്തനങ്ങളുടെ...









