ഹൈദരാബാദ്: പുഷ്പ 2 റിലീസ്‌ ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. കേസിൽ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നായിരുന്നു ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. അല്ലുവിനെ സ്വീകരിക്കാൻ...
മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകള്‍ കോഴിക്കോട് ജില്ലയില്‍ മികച്ച വിജയമായെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലഭിച്ച പരാതികളിൽ 867 പരാതികളണ് ജില്ലയിൽ തത്സമയം പരിഹരിച്ചത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും അദാലത്തുകള്‍ ഫലപ്രദമായി പൂര്‍ത്തിയാക്കാനായതായാണ് വിലയിരുത്തൽ. ജനങ്ങളുടെ പ്രശ്‌നങ്ങള്‍...
കൊച്ചി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിക്ക് സമന്‍സ്. 2022 ല്‍ ഭാരത് ജോഡോ യാത്രക്കിടെ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് സമന്‍സ്. 2025 ജനുവരി പത്തിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ലഖ്‌നൗ കോടതി സമന്‍സ് അയച്ചത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകന്‍ ആയിരുന്നുവെന്നും അവരില്‍...
തിരുവനന്തപുരം: 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം. ഇത്രയും കാലം നല്‍കിയ സേവനത്തിന് ചെലവായ തുകയായ 132.62 കോടി രൂപ കേരളം തിരിച്ചടക്കണമെന്നാണ് ആവശ്യം. എത്രയും പെട്ടെന്ന് ഈ തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട്...
ദില്ലി : വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ കന്നി ലോക്സഭ പ്രസംഗം ഭരണഘടനയിന്മേൽ നടന്ന ചർച്ചയിന്മേൽ. പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് തുടങ്ങിയ പ്രിയങ്ക, അദാനി, കർഷക, മണിപ്പൂർ സംഭൽ വിഷയങ്ങൾ ഉയർത്തി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. ഒരുവേളയിൽ പ്രസംഗത്തിൽ ഇടപെട്ട് ചർച്ച ഭരണഘടനയിന്മേലാണെന്നടക്കം സ്പീക്കർ ഓർപ്പിച്ചെങ്കിലും,...
കീഴ്‌ക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട തെലുങ്ക് നടന്‍ അല്ലു അര്‍ജുന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അല്ലു അര്‍ജുന്റെ സ്വാതന്ത്ര്യത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടി തെലുങ്കാന ഹൈക്കോടതി മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. ‘ഒരു നടനായതിനാല്‍ ഇങ്ങനെ തടവിലിടാന്‍ കഴിയില്ല’ എന്നും ഉത്തരവിലുണ്ട്. കീഴ്‌ക്കോടതി 14 ദിവസത്തേക്ക്...
ഹൈദരാബാദ്: പന്ത്രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈറ്റിലായിരുന്ന പിതാവ് നാട്ടിലെത്തി പ്രതിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചുപോകുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ ഡിസംബര്‍ ആറിനാണ് കൊലപാതകം നടന്നത്. കൊലക്കേസ് അന്വേഷിച്ച പൊലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. കൊലപാതകം നടത്തിയെന്ന് കരുതുന്ന ആള്‍ സ്വന്തം...
പാലക്കാട്: പനയമ്പാടം അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം അവിടത്തെ ഡിടിസിയും ആർടിഒയും റിപ്പോർട്ട് സമർപ്പിക്കും. ട്രാൻസ്പോർട്ട് കമ്മീഷണറും അഡീഷണൽ...
ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അല്ലു...
പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 പെൺകുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദിൽ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെൺകുട്ടികളെ ഖബറടക്കിയത്. വിദ്യാർത്ഥികളെ അവസാന നോക്കുകാണാൻ...