മാവൂർ:ഒറ്റത്തവണനികുതി ഓൺലൈൻ രശീതി പഞ്ചായത്തുകൾ നിരുപാധികം സ്വീകരിക്കണമെന്ന് രജിസ്ട്രേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ( റെൻസ്ഫെഡ്) പെരുവയൽ -മാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നിർമ്മാണംപൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം റവന്യൂ ഡിപ്പാർട്ട്മെന്റിൽ ഒറ്റത്തവണ നികുതി അടവാക്കിയതിന്റെ രശീതി ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ നിലവിലുണ്ട്....
ദോഹ: കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു.പരിയങ്ങാട് തടയിൽ അസീസിന്‍റെ മകൻ അൻസിൽ (29) ആണ് അൽ വക്റയിലെ കടലിൽ മുങ്ങി മരിച്ചത്. അബൂഹമൂറിലെ വില്ലാ മാർട്ട് ജീവനക്കാരനായ അൻസിൽ തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോയതായിരുന്നു. പിന്നീട്, കാണാതായതിനെ തുടർന്ന്...
വേൾഡ് ഫാർമസി ഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് Al M1 യുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും നടന്നു. കോഴിക്കോട് A1M 1 ലെ വിദ്യാർത്തികൾ സ്വരുപിച്ച വിവിധ മെഡിസിനുകൾ മാവൂർ പാലിയേറ്റീവ്ന് വേണ്ടി ഉസ്മാന് പ്രിൻസിപ്പൽ...
മാവൂർ മേച്ചേരിക്കുന്ന് ഗോശാലംപറമ്പത്ത് ഇ. എൻ. മുരളീധരൻ (59) നിര്യാതനായി. സംസ്ക്കാരം 12മണിക്ക് വീട്ടുവളപ്പിൽ.
മുക്കം: വിദ്യാർത്ഥികളുടെ പഠന പുരോഗതികളും അനുബന്ധ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന പതിവ് പി.ടി.എ മീറ്റിംഗുകൾക്ക് പകരമായി ‘രക്ഷാകർതൃ മുഖാമുഖം’ എന്ന പരിപാടിയുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ. കോവിഡാനന്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പതിവ് രീതിയിലായതിനു ശേഷമുള്ള ആദ്യ പാദ വാർഷിക പരീക്ഷ...
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് ഗ്രാമസഭയാണ് വാർഡിലെ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, എഴുത്തച്ഛൻ നവസാഹിതി പുരസ്കാര ജേതാവ് വിജയലക്ഷ്മി അക്കരെ തൊടിയേയും ആദരിച്ചത്. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് ഉപഹാര വിതരണം നടത്തി. ഗ്രേസ് പാലിയേറ്റീവ്...
തിരുവനന്തപുരം: വയനാട്ടിൽ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടുകാരറിയാതെ മുഖ്യമന്ത്രിയെ കാണാന്‍ വണ്ടികയറി.ഒടുവില്‍ 16 കാരനെ ഓഫീസില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി മുഖ്യമന്ത്രി. കുറ്റ്യാടി കാക്കുനി സ്വദേശി ആവള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി ദേവാനന്ദനാണ് കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നത്തിന്...
മലമ്പുഴയില്‍ പതിനഞ്ചുകാരി അമ്മയായതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്താണ് മലമ്പുഴയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നു. വിവാഹ...
കോഴിക്കോട് : കോഴിക്കോട് കൂളിമാട് പാലത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വകുപ്പുതല നടപടി. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റൻറ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി. മെയ് 16 നാണ് ചാലിയാറിന് കുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള സർവകലാശാലയും കണ്ണൂർ, എം ജി സർവകലാശാലകളും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള നഴ്സിംഗ് കൗൺസിലും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.അതേസമയം പി എസ് സി ഇന്ന് നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല.അതേസമയം...







