ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കുറേക്കാലമായി വ്യക്ക സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാ‍ർ. രണ്ട് വ്യക്കകളും തകരാറിലായതോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാർ മുന്നോട്ട് പോയിരുന്നത്....
സമസ്തയിലെ തര്‍ക്കത്തില്‍ ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ ഉമര്‍ ഫൈസി മുക്കം. നദ്‌വിയുടെ പരസ്യ പ്രതികരണങ്ങള്‍ അച്ചടക്ക ലംഘനമാണെന്ന് ഉമര്‍ ഫൈസി പറഞ്ഞു. സമസ്തക്കും ജിഫ്രി തങ്ങള്‍ക്കും അപമാനം ഉണ്ടാക്കുന്നതാണ് നദ്‌വിയുടെ അഭിപ്രായങ്ങളെന്നും ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു . സമസ്ത മുശാവറയിലെ മുസ്ലീം ലീഗ് അനുകൂലിയായ...
ലോക ചെസ് ചാമ്പ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ്. ചൈനയുടെ ഡിങ് ലിറെനെയാണ് സിങ്കപ്പൂരില്‍ നടന്ന മത്സരത്തില്‍ ഗുകേഷ് പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനെന്ന റെക്കോര്‍ഡും ഗുകേഷ് സ്വന്തമാക്കി. 14ാം ഗെയിമിലാണ് 7.5 പോയിന്റുകള്‍ നേടി ഗുകേഷ് കിരീടം...
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തുക പിഴപ്പലിശ സഹിതം തിരിച്ചുപിടിക്കാനും ധനവകുപ്പ് ഉത്തരവിട്ടു. അനര്‍ഹരില്‍ നിന്നും പെന്‍ഷന്‍ തുക തിരിച്ചുപിടിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. അനര്‍ഹരുടെ പെന്‍ഷന്‍ അടിയന്തരമായി റദ്ദ്...
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തെരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് – ഐസിഎംആര്‍ തിരഞ്ഞടുക്കുന്ന രാജ്യത്തെ 5 മെഡിക്കല്‍ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജും...
ദില്ലി: വയനാടിന് പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ചർച്ച പൂർത്തിയാക്കി ദുരന്ത നിവാരണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി. പ്രത്യേക പാക്കേജ് സംബന്ധിച്ചോ, അതി തീവ്ര ദുരന്ത പ്രഖ്യാപനം സംബന്ധിച്ചോ യാതൊരു സൂചനയും നൽകാതെ ആഭ്യന്തര സഹമന്ത്രി ലോക് സഭയിൽ മറുപടി നൽകി. വയനാടിനായി പരമാവധി...
മുംബൈ: മുംബൈയിൽ ബസ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിലേക്ക് ഇടിച്ചുകയറി 7 പേർ മരിച്ചത് വലിയ ഞെട്ടലുണ്ടാക്കിയ അപകടമാണ്. 49 പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.45-ഓടെയായിരുന്നു മുംബൈ കുര്‍ള വെസ്റ്റില്‍ അപകടമുണ്ടായത്. ദാരുണമായ സംഭവത്തിന്‍റെ മുറിവുണങ്ങും മുമ്പ് രാജ്യത്തെയാകെ നാണക്കേടിലാക്കുന്ന ഒരു ദൃശ്യം...
പത്തനംതിട്ട: കേരളത്തിൽ അതിത്രീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ ശബരിമലയിൽ പ്രത്യേക ജാ​ഗ്രത വേണമെന്നു റവന്യു വകുപ്പ് പത്തനംതിട്ട കലക്ടർക്ക് നിർദ്ദേശം നൽകി. പത്തനംതിട്ടയിൽ ഇന്ന് റെഡ് അലേർട്ടും നാളെ ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല തീർഥാടനം നടക്കുന്ന സമയമായതിനാലാണ് ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കലക്ടറുടെ അടിയന്തര...
പാലക്കാട്: പാലക്കാട് പനയമ്പാടത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ​4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരും 8-ാം ക്ലാസ് വിദ്യാർത്ഥിനികളാണ്. 5 പെണ്‍കുട്ടികളാണ് അപകടത്തിൽ പെട്ടത്. ഇതിൽ 4 പേരും മരിച്ചു. റോഡിലൂടെ നടക്കുകയായിരുന്ന...
ന്യൂഡല്‍ഹി: മസ്ജിദുകളില്‍ സര്‍വേ ആവശ്യപ്പെട്ട് പുതിയ ഹര്‍ജികളില്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. രാജ്യത്ത് ഒരിടത്തും പുതിയ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന് അധ്യക്ഷനായ പ്രത്യേക ബെഞ്ച് ഉത്തരവിട്ടു. കോടതികളില്‍ നിലവിലുള്ള ഹര്‍ജികളില്‍ പുതിയ ഉത്തരവുകള്‍ നല്‍കുന്നതിനും സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തി....