കോഴിക്കോട്:ആര്‍ ഇ സി-മുത്തേരി റോഡ് നവീകരണ പ്രവത്തിയുടെ ഭാഗമായി കള്‍വര്‍ട്ട്, ഡ്രൈനേജ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നതുവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മലബാറിന്റെ സമഗ്ര വികസനത്തിനായുള്ള എൽ ഡി എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിൻ്റെ ഭാഗമായാണ് ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമ്മാണത്തിലേക്ക് കടക്കുന്നത്. സ്വപ്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആഘോഷമാക്കാൻ മലയോര ജനത ഒരുങ്ങി. വലിയ പ്രതീക്ഷയിലാണ് ജനങ്ങൾ . പാതയുടെ നിർമ്മാണം ആരംഭിക്കുന്നതോടെ നിർമ്മാണ...
  മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 31-ന് ഉദ്ഘാടനം നിർവഹിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണ ഉദ്ഘാടനത്തിന്‍റെ മുന്നോടിയായി മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ മുക്കം അങ്ങാടിയിൽ വിളംബരജാഥ സംഘടിപ്പിച്ചു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബരജാഥ അഭിലാഷ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മുക്കം ബസ്സ്റ്റാന്‍റില്‍...
  നഗരസഭയിലെ മുഴുവൻ കിണറുകളിലും ക്ലോറിനേറ്റ് ചെയ്യും മുക്കം: അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പ്രവർത്തനവുമായി മുക്കം നഗരസഭ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾക്കായി നഗരസഭ ആരോഗ്യ വിഭാഗം സമിതി രൂപീകരിക്കുന്നതിനായി യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ പി ടി ബാബു യോഗം...
  മാവൂർ: ഊർക്കടവിൽ നിയന്ത്രണംവിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞ് അപകടം. വാഴയൂരിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കോളജിലെ ഓണാഘോഷത്തിൽ പങ്കെടുത്തതിന് ശേഷം ഊർക്കടവ് പാലം വഴി മാവൂർ ഭാഗത്തേക്ക് വരികയായിരുന്നു വിദ്യാർത്ഥികൾ. അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം...
കോഴിക്കോട്:താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞു പോവേണ്ടതാണ്‌.
  താമരശ്ശേരി കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ കൂടത്തായി പാലത്തിന്റെ അപകടാവസ്ഥ വിലയിരുത്തുന്നതിന് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (കെഎച്ച്ആർഐ) വിദഗ്ധ സംഘം പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ നിർദേശ പ്രകാരമാണ് സംഘം എത്തിയത്. പാലത്തിന്റെ സ്ലാബുകൾക്കിടയിൽ ചെറിയ നീക്കം...
    പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പേരാമ്പ്ര-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎല്‍ 11 എജി 3339 ബസ്സിന്റെ പെര്‍മിറ്റ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍...
  തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടായി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കെട്ടിടത്തിന് പുതിയ കെട്ടിടം ഉയരുന്നു. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വഴി അനുവദിച്ച 1.10 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണത്തിന്റെ ടെന്‍ഡറും കരാര്‍ നടപടികളും പൂര്‍ത്തിയായി. സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 29ന്...
  രാഹുല്‍ മാങ്കൂട്ടത്തെ ന്യായീകരിച്ചും സംരക്ഷിച്ചും കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ഉള്‍പ്പടെ പരിഹാസ്യനായിക്കഴിഞ്ഞ വടകര എം പി ഷാഫി പറമ്പില്‍ വിഷയത്തെ വഴിതിരിക്കുവാന്‍, ദേശീയ പാത നിര്‍മ്മാണ പൂര്‍ത്തീകരിക്കാനെന്തോ ഇടപെടല്‍ നടത്തിയിരിക്കുകയാണെന്ന് വരുത്തി തീര്‍ക്കാനാനുള്ള, വില കുറഞ്ഞ നിലപാടുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് സി പി ഐ എം...