കോഴിക്കോട്:പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) ഭാഗമായി പോളിങ് ബൂത്തുകളുടെ പുനക്രമീകരണ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഓരോ പോളിങ് സ്റ്റേഷനിലെയും വോട്ടര്‍മാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുകയും ആവശ്യമായ പുതിയ...
കോഴിക്കോട്:ജനാധിപത്യ പ്രക്രിയയിൽ ചേർത്തുനിർത്തലിന്റെ സന്ദേശം പകർന്ന് ഡെമോക്രസി വാൾ. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ലീപ് കേരളയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് പഴയ കെട്ടിടത്തോട് ചേർന്ന മതിലിലാണ് സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ ചേർന്ന് ജനാധിപത്യത്തിനായി അണിനിരക്കുന്ന ചിത്രം ഒരുക്കിയത്. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ...
മാവൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രശ്നങ്ങളും പ്രയാസങ്ങളും സംഭവ വികാസങ്ങളും കൃത്യതയോടെ ജനങ്ങളിലേക്ക് എത്തിക്കാൻ മുൻപന്തിയിൽ നിൽക്കുന്ന മാവൂർ പ്രസ് ക്ലബ്ബിൻ്റെ നേതൃസ്ഥാനത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാവൂർ പ്രസ് ക്ലബ്ബിൽ ചേർന്ന വാർഷിക ജനറൽബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി ശൈലേഷ് അമലാപുരി ,സെക്രട്ടറി...
കോഴിക്കോട്: SIR (തീവ്ര വോട്ടർപട്ടിക പുതുക്കൽ) പ്രചാരണത്തിന്റെ ഭാഗമായി ഗുരുവായൂരപ്പൻ കോളേജിലെ ഇലക്ഷൻ ലിറ്റ്റസി ക്ലബിൻ്റെ നേത്യത്വത്തിൽ ജില്ലാ സ്വീപ്പ് പ്രോഗ്രാമിൻ്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിൻ്റെയും സഹകരണത്തോടെ മണൽ ശില്പം ഒരുക്കി. കോഴിക്കോട് ബീച്ചിൽ ഒരുക്കിയ മണൽ ശിൽപം അസിസ്റ്റൻ്റ് കളക്ടർ എസ്...
കോഴിക്കോട്:ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി ഓഫീസ്, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് എന്നിവ സംയുക്തമായി കാഴ്ചാ പരിമിതർക്ക് വോട്ടിങ് പരിശീലനവും വോട്ടിങ് മെഷീൻ പ്രദർശനവും നടത്തി. കുണ്ടായിത്തോട് കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിൻ്റെ വൊക്കേഷണൽ...
കോഴിക്കോട്:നഷാ മുക്ത് ഭാരത് അഭിയാന്‍ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച മാസ് പ്ലഡ്ജ് അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് മയക്കുമരുന്ന് വിരുദ്ധ...
കോഴിക്കോട്:തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ 108 പേര്‍ ഇന്നലെ (തിങ്കള്‍) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 47 പുരുഷന്‍മാരും 61 സ്ത്രീകളുമാണ് പത്രിക സമര്‍പ്പിച്ചത്. ആകെ 160 പത്രികകളാണ് ഇവര്‍ വരണാധികാരികള്‍ മുമ്പാകെ നല്‍കിയത്. കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ രണ്ട് പുരുഷന്‍മാരും നാലു സ്ത്രീകളും ഉള്‍പ്പെടെ ആറു...
കോഴിക്കോട്:ജില്ലയിലെ കോളേജുകളില്‍ ഡെമോക്രസി വാൾ, എസ്.ഐ.ആര്‍ ബെല്‍ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ എസ്.ഐ.ആര്‍ ഡേ ആചരിച്ചു. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലബാർ ക്രിസ്ത്യൻ കോളേജിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർവഹിച്ചു. സാമൂതിരി...
കോഴിക്കോട്:സംസ്ഥാന പാര്‍ലമെന്ററികാര്യ വകുപ്പിലെ ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസിന്റെ (എഫ്.ഡി.എസ്.ജെ) നേതൃത്വത്തില്‍ കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യൂത്ത് പാര്‍ലമെന്റ് മത്സരം സംഘടിപ്പിച്ചു. ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജ് വി എസ് ബിന്ദു കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ ജനാധിപത്യ...
കോഴിക്കോട്:തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികളില്‍ പങ്കാളികളായി ജില്ലയിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി), നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) വോളണ്ടിയര്‍മാര്‍. ഓരോ ബി.എല്‍.ഒമാര്‍ക്കൊപ്പവും രണ്ട് വീതം വോളണ്ടിയര്‍മാരാണ് ഗൃഹസന്ദര്‍ശനത്തില്‍ പങ്കെടുത്തത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍ പള്ളിക്കണ്ടി തീരദേശ മേഖലയിലെ...









