താമരശ്ശേരി:ചുരത്തിൽ ചിപ്പിലിത്തോട് ജംഗ്ഷനിൽ ജുമാഅത്ത്പള്ളിയുടെ മുറ്റത്തേക്ക് കാർ മറിഞ്ഞ് അപകടം. പുലർച്ചെ അഞ്ചു മണിയോടെ ചുരം കയറി പോകുകയായിരുന്ന കാർ എതിരെ വന്ന വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടം, ആളപായമില്ല, ഹൈവേ പോലീസ് സ്ഥലത്തെത്തി.
കോഴിക്കോട് :ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിയെ സഹപ്രവർത്തകനായ അതിഥി തൊഴിലാളി കുത്തിപ്പരിക്കേൽപ്പിച്ചു.കോഴിക്കോട് പാളയത്തെ കോട്ടയ പറമ്പ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളിയായ പശ്ചിമബംഗാൾ മാൾ ഹരിചന്ദ്രപൂര്‍ കാര്യാലി സ്വദേശി ഖലീൽ റഹ്മാൻ (16) നാണ് ഗുരുതരമായി പരിക്കേറ്റത്. സഹപ്രവർത്തകനായ ഝാർഖണ്ടിലെ...
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ൽ ചുള്ളിക്കാപറമ്പ് അരീക്കോട് റോഡിന് വലത് വശം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ ഫലമായി ചുള്ളിക്കാ പറമ്പിലുള്ള ഒരു സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയത്...
മുക്കം : നമ്മുടെ നാടിന് മതേതരത്വം നിറഞ്ഞിരുന്ന നല്ലൊരു കാലമുണ്ടായിരുന്നു. ജാതിമത ചിന്തയില്ലാതെ ഒന്നിച്ചിരുന്ന് കിസ്സകൾ പറഞ്ഞിരുന്ന ഒരു കാലം. ആ കാലം തിരിച്ചുവരണമെന്ന് എഴുത്തുകാരി ആമിന പാറക്കൽ അഭിപ്രായപ്പെട്ടു. ബഹുസ്വരം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ആമിന പാറക്കലിന്റെ ‘കോന്തല കിസ്സകൾ’ എന്ന...
മാവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് SDPI സായാഹ്‌ന ധർണ്ണ സംഘടിപ്പിച്ചു. അശാസ്ത്രീയമായി നിർമ്മിച്ച പാറമ്മൽ-പറമ്പന്തളം റോഡ്, പൊട്ടിപ്പൊളിഞ്ഞ മഹ്‌ളറ-യതീംഖാന റോഡ്, പാർശ്വഭിത്തി ഇടിഞ്ഞ പാറമ്മൽ-നെച്ചായിൽ റോഡ് എന്നിവയുടെ പുനർനിർമാണത്തിൽ വാർഡ് മെമ്പറും പഞ്ചായത്തും കാണിക്കുന്ന നിസ്സംഘതയുടെ നേർക്കാഴ്ചയാണ് ഇതെന്ന്...
കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള ESA പരിധിയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കും എന്ന സർക്കാർ ഉറപ്പ് നിലനിൽക്കെ കേരള സർക്കാരിന്റെ പരിസ്ഥിതി വകുപ്പ് വെബ്സൈറ്റിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ട ഒരു മാപ്പും, അത്തരം പ്രദേശങ്ങൾ ഒഴിവാക്കിയ മറ്റൊരു മാപ്പും അപ്‌ലോഡ്...
കോഴിക്കോട്:പ്രകൃതിദുരന്തങ്ങളെത്തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്ന് അപകടകരമായ സാഹചര്യം ഉണ്ടായാൽ മുന്നറിയിപ്പു നൽകാൻ പുഴയോരങ്ങളിൽ സെൻസറുകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനുള്ള പരീക്ഷണ പദ്ധതി തുടങ്ങി. ജില്ലയിൽ 4 പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ഇലക്ട്രോണിക് സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനം തുടങ്ങി. പൂനൂർപ്പുഴയിൽ പടനിലം പാലത്തിനു സമീപവും ഇരുവഞ്ഞിപ്പുഴയിൽ പാഴൂരും...
പന്നിക്കോട് നായിപൊറ്റമ്മൽ കടച്ചിന്തോടിക ചേക്കു മുഹമ്മദ് മരണപ്പെട്ടു. മയ്യത്ത് നിസ്കാരം രാവിലെ 8 മണിക്ക് മുള്ളമടക്കൽ ജുമാ മസ്ജിദിൽ
മുക്കം, ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫസർ ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ സന്ദേശം പ്രൈമറി സ്കൂൾ അധ്യാപകരിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുവാനായി മുക്കം ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കുള്ള ശില്പശാല നഗരസഭ ചെയർമാൻ പി.ടി ബാബു...
വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല സാഹിത്യ ക്വിസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അറിവിന്റെ ഉത്സവമായി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, രക്ഷിതാക്കൾ എന്നീ അഞ്ചു വിഭാഗങ്ങളിലായി ഉപജില്ലയിലെ അറുപതോളം വിദ്യാലയങ്ങളിൽ നിന്ന് നൂറിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. എം.എ.എം.ഒ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ...