മാവൂർ:മാവൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറൂപ്പ പൊതുജനാരോഗ്യ വിഭാഗത്തിന്റെയും മാവൂർ വെറ്റിനറി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പനങ്ങോട് മദ്രസയിൽ വെച്ച് പേ വിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പതിനൊന്നാം വാർഡ് മെമ്പർ വാസന്തി വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി പ്രജിത്ത്, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി...
മാവൂർ:മാവൂർ പഞ്ചായത്തിലെ പനങ്ങോട് കണ്ണംവള്ളി ഭാഗങ്ങളിൽ പേ വിഷബാധ ഏറ്റ വളർത്തുമൃഗങ്ങൾ ചത്തു. നാലു വീടുകളിലെ രണ്ട് പശുക്കളും രണ്ടു പോത്ത്കളും രണ്ട് നായ്ക്കളുമാണ് ചത്തത്.മൂന്നാഴ്ച മുൻപ് ഈ വളർത്തുമൃഗങ്ങൾക്ക് ഒരു കുറുക്കന്റെ കടിയേറ്റിരുന്നു. പിന്നീട് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് പേവിഷബാധ ഏറ്റതാണെന്ന് വീട്ടുകാർക്ക്...
ചെറുവാടി: എസ് എസ് എൽ സി  പ്ലസ് ടു ഉന്നത വിജയികളെയും മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയികളെയും ഫുട്ബോൾ ടീം അംഗങ്ങളെയും മൊമന്റോ നൽകി ആദരിച്ചു. ടി പി  ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. മുക്കം പോലീസ് എസ് ഐ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർമാരായ...
മാവൂർ : മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിൽ നിർമിച്ച കൂളിമാട് പാലം ബുധനാഴ്‌ച വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഉദ്ഘാടനംചെയ്യും. കൂളിമാട് അങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ. അധ്യക്ഷനാകും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാടിനെയും മലപ്പുറം...
കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മൂന്നരയോടെ ആരംഭിച്ച മഴക്കിടെയാണ് ഇടിമിന്നലുണ്ടായത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. സമീപ പ്രദേശമായ ആവിലോറയില്‍ സ്ത്രീക്ക്...
മാവൂർ: കോഴിക്കോട് മാവൂർ റോഡിൽ ചെറൂപ്പ ബാങ്കിന് സമീപം സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചെറൂപ്പ അയ്യപ്പൻ കാവിനു സമീപം നൂഞ്ഞിയിൽ മേത്തൽ രാജേഷ് ( 45 ) ആണ് മരിച്ചത്. രാത്രി ഏഴരയോടെയാണ് അപകടം നടന്നത് കോഴിക്കോട് നിന്നും മാവൂരിലേക്ക് വരികയായിരുന്ന...
മുക്കം:നോർത്ത് കാരശ്ശേരി കോളോറമ്മൽ ഭാസ്കരൻ (63) നിര്യാതനായി. ഭാര്യ: ദേവകി,മക്കൾ :വിനീഷ്,വിനോദ്, വിജീഷ് സംസ്കാരം 11 മണിക്ക് (30/05/2023)
മുക്കം:കെട്ടിടനിർമാണത്തിന് വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ്‌ ആറാംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പമുള്ള കളി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയ കാശിനാഥിനെ ഏറെനേരം കാണാതായതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിലിലായിരുന്നു. ഒൻപതുമണിയോടെയാണ് വീടിന് തൊട്ടടുത്ത് പണി...
മുക്കം: മുക്കം മുസ്ലിം ഓർഫനേജ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ചരിത്രവിജയം. 23ഫുൾ A+ കളും 1200 / 1200 മാർക്കും വാങ്ങി സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി പെൺ കരുത്ത്. ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ സയൻസ് വിഷയത്തിൽ...
കോഴിക്കോട് ഭാഗത്തേക്ക് അനധികൃതമായി കടത്തുകയായിരുന്ന മാഹി വിദേശ മദ്യ ശേഖരവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് പിടിയിലായത്. ഇയാളിൽ നിന്ന് 60 കുപ്പി വിദേശ മദ്യം കണ്ടെടുത്തു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്...