കുന്ദമംഗലം:ടി സിദ്ധീഖ് എംഎല്‍എയുടെ വാഹനം അപകടത്തില്‍ പെട്ടത് തെറ്റായ ദിശയില്‍ പ്രവേശിച്ചതിനാല്‍. ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന എംഎല്‍എയുടെ വാഹനം തെറ്റായ ദിശയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമായി കൂട്ടി ഇടിക്കുകയായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം മെച്ചപ്പെടുന്നു. ഇന്നും വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കാലവര്‍ഷക്കാറ്റിൻ്റെ ഗതിയും ശക്തിയും അനുകൂലമായതോടെയാണ് തുടക്കത്തിലെ...
മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ കറുത്ത പറമ്പിൽ ലോറിയും സ്കൂട്ടറും അപകടത്തിൽ പെട്ട് യുവാവ് മരണപെട്ടു.പട്ടാമ്പി സ്വദേശി മുഹമ്മദ്‌ ഷിബിൻ (22) ആണ് മരിണപ്പെട്ടത്.രാത്രി ഒരു മണിക്ക് ലോറിയും സ്കൂട്ടറും തമ്മിലാണ് അപകടത്തിൽ പെട്ടത്.കൂടെ സഞ്ചരിച്ചിരുന്ന ഷമീമിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ബ്രാൻഡിംഗിൽ PhD നേടിയ ഡോ. റിയാസ് കുങ്കഞ്ചേരിയെ നോർത്ത് കാരശ്ശേരിയിൽ പ്രവർത്തിക്കുന്ന വോപ്പ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ജന്മനാട് ആദരിച്ചു, ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി സ്മിത ഉത്ഘാടനം ചെയ്തു. വോപ്പ പ്രസിഡന്റ്‌ ജസീർ KV അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. കെ....
കട്ടാങ്ങൽ:ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ നടന്ന വൃക്ഷത്തൈ നടൽ ഉദ്ഘാടനം ചിറ്റാരിപ്പിലാക്കൽ ജനവിദ്യാകേന്ദ്രത്തിൻ്റെ മുൻപിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ നിർവ്വഹിച്ചു. ഫഹദ് പാഴൂർ ,TVഷാഫി, ഹർഷൽ പറമ്പിൽ ,ജിയാദ് കൂളിമാട്, സജി PHED, സാലിം K,...
കൂളിമാട് : കർഷക പ്രമുഖനും ഗ്രാമീണ കാർഷിക ഗവേഷകനുമായ എ എം സി.ഉണ്ണി മാമുവിനെ അക്ഷര കൂളിമാട് പരിസ്ഥിതി ദിനത്തിൽ ആദരിച്ചു. ലോകമലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് പ്രസിഡണ്ട് കെ പി യു അലി പൊന്നാട അണിയിച്ചു. അക്ഷര പ്രസിഡന്റ് ഇ. മുജീബ് അധ്യക്ഷനായി....
മാവൂർ:പരിസ്ഥിതി ദിനത്തില്‍ “മുദ്ര ചെറൂപ്പ” യുടെ ആഭിമുഖ്യത്തില്‍ ചെറൂപ്പ ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ക്ലബ് പ്രസിഡണ്ട് യു എ ഗഫൂർ സെക്രട്ടറി സന്ദീപ് Tഎന്നിവർ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഭാരവാഹികളായ സലീം പി അബ്ദുള്ള...
മാവൂർ:പരിസ്‌ഥിതി ദിനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൃക്ഷ തൈകൾ വിതരണം ചെയ്തു.കറിവേപ്പില, പേരക്ക എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത് പഞ്ചായത്തിലെ 8-ാം വാർഡിൽ ഹോമിയോ ഡിസ്പൻസറിക്ക് സമീപത്ത് പ്രത്യേകം ഒരുക്കിയ നഴ്‌സറിയിൽ മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 2800 ഓളം തെങ്ങിൻ തൈകൾ...
കോഴിക്കോട്‌:മൂന്ന്‌ മക്കളുടെ പ്രായം ചോദിച്ചാൽ ആയിഷ‌ക്ക്‌ ചിലപ്പോൾ തെറ്റും. പക്ഷേ, മാവൂർ ചെറുപുഴയുടെ തീരത്തെ മൂന്നേക്കറിലെ ആയിരത്തിലേറെ വൃക്ഷങ്ങളുടെ പേരും വയസ്സും ഈ വീട്ടമ്മ‌ക്ക്‌ മനഃപാഠം. ആ സ്‌നേഹത്തിന്റെ കഥ‌ക്ക്‌ 19 വർഷത്തിന്റെ മധുരമുണ്ട്‌. പുലരി കുടുംബശ്രീ യൂണിറ്റ്‌ പ്രസിഡന്റായ ആയിഷ 2003ലാണ്‌ മാത്തോട്ടം...
ചെറുവാടി :കോഴിക്കോട് ഊട്ടി ഹൃസ്യ ദൂര പാതയോരത്തെ എരഞ്ഞിമാവിനും – മാവൂരിനും ഇടയിൽ റോഡിൽ പൊറുതിമുട്ടി ജനം.മലപ്പുറത്തുനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും തിരിച്ച് ഊട്ടിയിലേക്കും എത്തുന്ന പാതയോരത്താണ് അപകടം തുടർകഥയാവുന്നത്. വർഷങ്ങൾക്ക് മുൻപ് കേന്ദ്ര റോഡ് ഫണ്ട്‌ ഉപയോഗിച്ച് നവീകരിച്ച ഈ റോഡിൽ അറ്റകുറ്റപ്പണി...