കൂളിമാട്:ചാത്തമംഗലം പഞ്ചായത്ത്‌ എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ക്രാഷ് കോഴ്സ് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ എ കാദർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഹമീദ് മാസ്റ്റർ, റഫീഖ് കൂളിമാട്,യാസീൻ പി എച് ഇ...
കൊടുവള്ളി:ലൈറ്റ്നിങ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറിന്റെ ഫൈനൽ മത്സരം വെള്ളിയാഴ്ച കൊടുവള്ളി ഫ്ലഡ്‌ലിറ്റ്‌ മിനി സ്റ്റേഡിയത്തിൽ നടക്കും. ജിംഖാന തൃശ്ശൂരും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ ഫൈനൽ മത്സരം രാത്രി 8.30-ന് നടക്കും.
പ്രതിപക്ഷത്തിന്റെ വിവിധ ആവശ്യങ്ങൾക്കെതിരെ മുഖം തിരിക്കുന്ന മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ഭരണകക്ഷി അംഗങ്ങളുടെ നടപടിയിൽ പ്രതിഷേധിച്ച് ഇടത് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയി. അശാസ്ത്രീയ നിർമ്മാണവും മാലിന്യ പ്രശ്നവും കാരണം കച്ചവടക്കാർ ഉപേക്ഷിച്ച മൽസ്യ മാംസ വിപണനകേന്ദ്രത്തിന്റെ...
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന മഹാത്മാ പുരസ്ക്കാരത്തിന് മാവൂർ ഗ്രാമ പഞ്ചായത്ത് അർഹമായി. 2021-22 വർഷത്തെ മികവുറ്റ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 1311 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനം ലഭ്യമാക്കിയതും , മികച്ച പദ്ധതി ആസൂത്രണ നിർവ്വഹണത്തിനും ഭരണ...
കോടഞ്ചേരി : പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണോത്ത് സ്വദേശികളായ തോമസ് ചക്കാലയിൽ, ലീല ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകളുണ്ട്. കോടഞ്ചേരിയിൽനിന്നും കണ്ണോത്തിന് പോവുകയായിരുന്ന ഓട്ടോറിക്ഷ ചക്കാലപ്പടിയിൽവെച്ചാണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. രണ്ടുപന്നികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഒരുമാസം...
കോഴിക്കോട്: കോഴിക്കോട് കളന്തോട് KMCT ആർട്ട്സ് & സയൻസ് കോളേജ്‌ മാനേജ്മെന്റ് മുന്നറിയിപ്പില്ലാതെ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. അധ്യാപകർ മാനേജ്മെന്റിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മനേജ്മെന്റ് നടപടിക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തെത്തി. ശമ്പള വർധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് 15 ദിവസമായി കെ...
ചേന്ദമംഗല്ലൂർ:മാധ്യമം പ്രിന്റിംഗ് വിഭാഗം ജീവനക്കാരനും വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് പ്രസിഡന്റുമായിരുന്ന ചേന്ദമംഗല്ലൂർ പുൽപ്പറമ്പിൽ കിളിക്കോട് അബ്ദുസമദ് നിര്യാതനായി. ഭാര്യ: സുബൈദ (മാവൂർ). മക്കൾ: സഫ്ന, ഇഷാ പർവീൻ, നേഹ. മരുമകൻ: അനീസ് അഹമ്മദ് ചക്കിട്ടക്കണ്ടി. സഹോദരങ്ങൾ: അഹമ്മദ്, അബ്ദുൽ മജീദ്, അബ്ദുൽ...
കോഴിക്കോട്: സൺ ഗ്ലാസ്‌ വച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥി മുഹമ്മദ്‌ ജാബിറിനാണ് മർദ്ദനമേറ്റത്. ജാബിർ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ അഞ്ചു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതായി കോളേജ്...
ചെറുവാടി:കഴിഞ്ഞ ദിവസം കീഴുപറബിൽ വച്ച് നടന്ന 21-ാമത് ഉത്തരമേഖല ജലോത്സവത്തിൽ കിരീടം ചൂടിയ സികെട്ടിയു ചെറുവാടി ടീം അംഗങ്ങളെ ജന്മ നാട് അനുമോദിച്ചു. സീതി ഹാജി സൗധം ചെറുവാടി നൽകിയ അനുമോദന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് വിളക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. കെവി...
മാവൂരങ്ങാടിയിലെ റോഡുകൾ പൈപ്പിടുന്നതിനായി കുഴിച്ച് അശ്രദ്ധമായി മണ്ണും ,കല്ലും കൂട്ടിയിട്ട് പൊതുജനങ്ങൾക്കും, കച്ചവടക്കാർക്കും ബുദ്ധിമുട്ടാകുന്നതിലും കൂട്ടിയിട്ട മണ്ണും, പൊടിയും പാറി അങ്ങാടിയിലെ കടകളിലെ സാധനങ്ങൾ കേടാവുന്നതിലും മാവൂർ മർച്ചന്റ് അസോസിയേഷൻ പ്രതിഷേധിച്ചു . എത്രയും പെട്ടെന്ന് ഈ ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് മാവൂർ...