മുക്കം: കളന്‍തോട് സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ പോളിടെക്നിക് വിദ്യാര്‍ഥി കഞ്ചാവുമായി പൊലീസ് പിടിയിലായി. കാരശ്ശേരി കക്കാട് കോയിലോത്ത്കണ്ടി അഫ് ലഹ് ഫുആദ് (20) ആണ് മുക്കം പൊലീസിന്‍െറ പിടിയിലായത്. രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയായ ഇയാള്‍ കൂടുതല്‍ ദിവസങ്ങളിലും ക്ലാസിലെത്താറില്ല. സ്ഥിരമായി ക്ലാസില്‍ എത്താത്ത...
മാവൂർ:’1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതി കാലങ്ങൾ’ മലബാർ സമര വാർഷികത്തിന്റെ ഭാഗമായി സ്മൃതി സംഗമം നടത്തി. എസ് വൈ എസ് കുന്നമംഗലം സോൺ സാംസ്കാരിക ഡയറക്ടറേറ്റിന്റെ നേതൃത്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മാവൂർ ടാക്സി സ്റ്റാൻഡിൽ നടന്ന പരിപാടി അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം...
മാവൂർ:പനങ്ങോടിന് സമീപം കൃഷിയിടത്തിലിറങ്ങിയ കാട്ടു പന്നിയെ കഴിഞ്ഞ ദിവസം രാത്രി ഫോറെസ്റ്റിന്റെ അനുമതിയോടെ സി എം ബാലൻ വെടിവെച്ചിരുന്നു. വെടിയേറ്റ പന്നി തൊട്ടടുത്ത കിണറിൽ ചാടി. ഇന്ന് രാവിലെ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ എത്തി പന്നിയെ കിണറിൽ നിന്ന് പുറത്തെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു. RRT...
മാവൂർ:കൽപള്ളി പരേതനായ വായോളി മുഹമ്മദ്‌ കുട്ടിയുടെ ഭാര്യ വായോളി ഫാത്തിമ (84)നിര്യാതയായി. മക്കൾ:മുഹമ്മദ്‌, അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, ആയിഷ, സുഹ്‌റ, സുബൈദ അധ്യാപിക (കൊടുവള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ)മരുമക്കൾ:അബ്ദുൽ കരീം (നാദി മുക്കം),പരേതനായ അബ്ദുൽ മജീദ് മുക്കം, അഷ്‌റഫ്‌ അദ്ധ്യാപകൻ (നടക്കാവ് ഗേൾസ്...
മാവൂർ:മുസ്ലിംകളും ദലിതരും കീഴാളരും എല്ലാം ചേർന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമാണ് മലബാർ സമരമെന്ന് ഡോ.എം.കെ മുനീർ എം.എൽ.എ അഭിപ്രായപ്പെട്ടു.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന ” അതിജീവനത്തിന്റെ നൂറ് വർഷങ്ങൾ ‘ എന്ന കാമ്പയിനിന്റെ ഭാഗമായി മാവൂർ പാറമ്മൽ ക്രസന്റ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ച സെമിനാർ...
കോഴിക്കോട്: റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വർഷ വിദ്യാർഥികൾ രണ്ടാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തുവെന്ന് പരാതി ഉണ്ടായിരുന്നു അതെ സമയം രണ്ടാം വർഷ...
ചുള്ളിക്കാപറമ്പ്:കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിലെ കെട്ടിടമാണ് ഒരു വശത്തേക്ക് ചെരിഞ്ഞ് അപകടാവസ്ഥയിലായത്.കെട്ടിടത്തിന്റെ ചുമരുകളിൽ വിള്ളൽ വീഴുകയും കെട്ടിടത്തിന്റെ മുകൾ ഭാഗം ഭാഗിഗമായി തകരുകയും ചെയ്തിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ നടത്തി. കെട്ടിടത്തിലെ ഒന്നാം നിലയിലെ താമസക്കാരെ മാറ്റിപ്പർപ്പിക്കുകയും...
മാവൂർ:പി.എച്ച്.ഇ.ഡി പനങ്ങോടിന് സമീപം കണ്ണമ്പള്ളിയിൽ 4 പേർക്ക് തേനീച്ചയുടെ കുത്തേറ്റ് പരിക്ക്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്കാണ് സംഭവം. മുക്കം ഫയർ പോലീസ് സ്ഥലം സന്ദർശിച്ചു.
തിരുവമ്പാടി : മലയോര കുടിയേറ്റ ജനത നെഞ്ചോടു ചേർത്തു പിടിച്ച തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെന്റർ വികസനത്തിന് കുതിപ്പിന് ആവശ്യമായ സ്ഥലം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കെഎസ് .ആർ.ടി.സിക്ക് കൈമാറി. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്...
ചുള്ളിക്കാപ്പറമ്പ്:വർഗീയതക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്യാന പ്രകാരം കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു.  ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം പരിപാടി ഉദ്ഘാടനം ചെയ്തു.ഭൂരിപക്ഷ വർഗ്ഗീയതേയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും പുരോഗമന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തണമെന്നും...