തമിഴ്‌നാട് കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ്. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പ്രസംഗത്തെ തുടര്‍ന്നാണ് കേസ്. മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തി യുപിയിലെ റാംപുര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.ഡെങ്കിപ്പനി പോലെ...
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോധ്യ സന്യാസി പരംഹൻസ് ആചാര്യ. സനാതന ധർമത്തെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിലാണ് പ്രകോപന പ്രഖ്യാപനം. “ആരും ഇവന്റെ തല കൊണ്ടുവന്നില്ലെങ്കിൽ...
സനാതന ധര്‍മ്മ പരാമര്‍ശത്തില്‍, തന്റെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍.സന്യാസിയുടെ കയ്യില്‍ എങ്ങനെയാണ് പത്ത് കോടി വരുന്നതെന്നും സന്യാസി ഡ്യൂപ്ലിക്കേറ്റാണോയെന്നും ഉദയനിധി ചോദിച്ചു.തന്റെ തലക്ക് പത്ത് കോടിയുടെ ആവശ്യമില്ലെന്നും പത്തുരൂപയുടെ ചീര്‍പ്പ് കൊണ്ട് തന്റെ മുടി ചീകാമെന്നും...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്‌നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന ഗുജറാത്തിലെ വിചാരണക്കോടതി...
ന്യൂഡല്‍ഹി: ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കിയേക്കാന്‍ ആലോചന. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കും. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍എസ്എസ്...
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ പറ്റാവുന്ന സ്ഥലങ്ങളിലെല്ലാം ഇന്ത്യാ പാർട്ടികൾ സഖ്യമായി മത്സരിക്കാൻ തീരുമാനമായി. സംസ്ഥാനങ്ങളിൽ സഖ്യ ചർച്ചയും സീറ്റു പങ്കിടലും ഉടനുണ്ടാകും. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളുയർത്തി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യാ റാലികൾ സംഘടിപ്പിക്കും. ‘ഭാരതത്തെ ഒന്നിപ്പിക്കും ഇന്ത്യ ജയിക്കും’ എന്ന മുദ്രാവാക്യമുയർത്തി രാജ്യമാകെ...
ഇന്ത്യാ മുന്നണിയുടെ സഖ്യ ചർച്ചകളും പ്രചരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ 13 അംഗ കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കമ്മറ്റിയിലുണ്ട്. സിപിഐ എം പ്രതിനിധിയുടെ പേര്‌ പിന്നീട്‌ നൽകും. ശരദ് പവാർ, ടി ആർ ബാലു, കെ സി വേണുഗോപാൽ...
തിരുവനന്തപുരം : ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി...
ഉത്തർപ്രദേശിൽ രണ്ടാം ക്ലാസുകാരനായ മുസ്ലീം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ടു അധ്യാപിക തല്ലിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ നിർദേശം. അന്വേഷണത്തിന്റെ ഭാ​ഗമായാണ് മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂൾ പൂട്ടാൻ അധികൃതർ നോട്ടീസ് അയച്ചത്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ അവർക്ക് പ്രവേശനം നൽകാനും വിദ്യാഭ്യാസ...