തമിഴ് രാഷ്ട്രീയത്തിൽ അത്യന്തം നാടകീയമായ വഴിത്തിരിവുകളാണ് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ പുലർച്ചെ നാലുമണിയോടെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിലൂടെ ഉണ്ടായത്. ബാലാജി എഐഎഡിഎംകെയിൽ ആയിരുന്ന കാലത്തെ കേസിലാണ് നടപടി. ഡിഎംകെ ശക്തമായ രാഷ്ട്രീയ നീക്കത്തിനുള്ള ഒരുക്കം നടത്തുമ്പോൾ കേന്ദ്രസർക്കാരിനും ബിജെപിക്കും ഗവർണർക്കും എതിരായ...
ദില്ലി: ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. 5 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് സിബിഐ.ബെഹനഗ റെയില്‍വേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, 81 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുള്ളതായി സര്‍ക്കാര്‍ അറിയിച്ചു. ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്‍റെ...
തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ ഇഡി റെയ്ഡ്. വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫീസിലാണ് പരിശോധന. സെന്തിലിന്റെ സഹോദരന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും കഴിഞ്ഞ ആഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. ഇത്തവണ മന്ത്രിയുടെ ചെന്നൈയിലെ കരൂരിലുള്ള വസതിയിലും പരിശോധന നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.ഗതാഗത വകുപ്പിലെ നിയമനവുമായി...
കർണാടകയിൽ വലിയ ഭൂരിപക്ഷത്തിൽ ബിജെപിയെ തറ പറ്റിക്കാനായതിന്റെ ആത്മവിശ്വാസത്തിൽ മധ്യപ്രദേശും പിടിയ്ക്കാൻ കോൺഗ്രസ്. ഈ വർഷം നവംബറിലാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.ഓരോ വീട്ടിലേക്കും 500 രൂപയ്ക്ക് ഒരു എൽ.പി.ജി....
കേന്ദ്രത്തിന്റെ സൈബർ സുരക്ഷാ സംവിധാനങ്ങളുടെ പൊള്ളത്തരം വെളിവാക്കി രാജ്യത്ത് വീണ്ടും വൻ വിവരച്ചോർച്ച. കോവിഡ് വാക്‌സിനായി പൗരന്മാർ കോവിൻ ആപ്പിൽ നൽകിയ സ്വകാര്യ വിവരങ്ങൾ അപ്പാടെ ടെലിഗ്രാം ചാനലിൽ ആർക്കും സൗജന്യമായി എടുക്കാം. 110.92 കോടി പേരാണ് കോവിനിൽ രജിസ്റ്റർ ചെയ്‌തത്.വിവരച്ചോർച്ച പുറത്തായതോടെ വിശദീകരണവുമായി...
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ (യുപിഎസ്‌സി) ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. 14,624 പരീക്ഷാര്‍ഥികൾ മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടി.പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ളത്. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത...
പോർജോയ് അതിതീവ്ര ചുഴലിക്കാറ്റ് 15നു ഗുജറാത്ത് കഴി കടന്നുപോകുമെന്ന് കരുതുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പ്രകൃതിക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി.രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയും കോസ്‌റ്റ്‌ഗാർഡും കപ്പലുകളും ഹെലികോപ്‌ടറുകളും അയച്ചിട്ടുണ്ട്. അവശ്യസേവനങ്ങൾ മുടങ്ങാതിരിക്കാൻ നടപടി...
കേരളത്തില്‍ നിന്ന് മതംമാറ്റി യുവതികളെ ഐസിസിലേക്ക് കൊണ്ടുപോകുന്നുവെന്ന് കാണിച്ച് നിര്‍മിച്ച ചിത്രമായിരുന്നു കേരള സ്‌റ്റോറി. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതൊരു പ്രചാരണ ചിത്രമാണെന്ന് നിരവധി പേരാണ് വിമര്‍ശിച്ചത്. 30000 അധികം യുവതികളെ ഐസിസിലേക്ക് കൊണ്ടുപോയെന്ന വാദത്തിനും തെളിവില്ലായിരുന്നു.എന്തായാലും ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ വിജയമായി....
ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ ഗർഭകാലത്ത് രാമായണം വായിക്കണമെന്ന് തെലങ്കാന ഗവർണർ തമിളിസയ് സൗന്ദരരാജൻ. തെലങ്കാനയിൽ ‘ഗർഭ സംസ്‌കാര മൊഡ്യൂൾ’ അവതരിപ്പിക്കുന്നതിനിടെയായിരുന്നു തെലങ്കാന ഗവർണറുടെ വിവാദ പ്രസ്താവന. ആർഎസ്എസിന്റെ വനിതാ സംഘടനയായ സംവർധിനീ ന്യാസ് രൂപം കൊടുത്ത പദ്ധതിയാണ് ‘ഗർഭ സംസ്‌കാർ’. ശാസ്ത്രീയപരവും പരമ്പരാഗതവുമായി വിദ്യകൾ സംയോജിപ്പിച്ചുകൊണ്ട്...
കർണാടക നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ വരാനിരിക്കുന്ന നിയമസഭ പോരാട്ടങ്ങളേയും നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രത്യേകിച്ച് കർണാടകയുമായി അതിർത്തി പങ്കിടുന്ന തെലങ്കാനയില്‍ ഇത്തവണ പാർട്ടി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ബിജെപി കൂടി ശക്തമായ സാന്നിധ്യമായി മാറിയ സംസ്ഥാനത്ത് ബിആർഎസിനെ പരാജയപ്പെടുത്തി അധികാരത്തിലേറുക എന്നുള്ളത് ചെറിയ വെല്ലുവിളിയല്ലെങ്കിലും...









