ന്യൂഡൽഹി: പെൻസിൽ ഷാർപ്നറിന്‍റെ ജി.എസ്.ടി 18ൽ നിന്ന് 12 ശതമാനമായി കുറക്കാൻ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു. പാക്കറ്റിലല്ലാതെ വിൽക്കുന്ന ദ്രവരൂപത്തിലുള്ള ശർക്കരക്ക് ഇനി ജി.എസ്.ടി ഇല്ല. പാക്കറ്റിലാണെങ്കിൽ അഞ്ചു ശതമാനം. ഇതുവരെ 18 ശതമാനമാണ് ഈടാക്കി വന്നത്. 2022-23...
ഇന്ത്യയില്‍ 15 കോടി ആളുകളാണ് പണമിടപാടുകള്‍ക്കായി വിവിധ യുപിഐ ആപ്പുകളെ ആശ്രയിക്കുന്നത്. അതിവേഗത്തില്‍ സുരക്ഷിതവും ലളിതവുമായി ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയും എന്നതാണ് ഈ ആപ്പുകളെ ജനപ്രിയമാക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് പണമയക്കാനുള്ള പല വിധത്തിലുള്ള യുപിഐ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമാണ്. ഗൂഗിള്‍...
ഇന്ത്യയിലെ മൂന്നില്‍ രണ്ട് ട്വിറ്റര്‍ ഓഫീസുകള്‍ക്ക് പൂട്ടിട്ട് ഇലോണ്‍ മസ്‌ക്. കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് ഇത്തരമൊരു നടപടി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളാണ് ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്. ഇതോടെ, ബംഗളുരുവിലെ ഒരു ഓഫീസ് മാത്രമാണ് നിലവില്‍ ട്വിറ്ററിന്റേതായി ഇന്ത്യയിലുള്ളത്. ഇന്ത്യയെക്കൂടാതെ,...
രാജ്യത്തെ നടുക്കി ഹരിയാനയില്‍ വീണ്ടും പശുക്കൊല. പശുക്കടത്ത് ആരോപിച്ച് രാജസ്ഥാന്‍ സ്വദേശികളായ രണ്ടുപേരെ ഹരിയാനയില്‍ ചുട്ടുകൊന്നു. ജുനൈദ്, നാസിര്‍ എന്നിവരുടെ മൃതദേഹമാണ് ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ബൊലേറോ വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയി ചുട്ടു എന്നാണ് പരാതി. സംഭവത്തില്‍ ആറ്...
മുംബൈ: ബിസിസിഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ചേതന്‍ ശര്‍മ്മയുടെ രാജിക്കത്ത് സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന്റെ ഒളികാമറ ഓപ്പറേഷനില്‍ സെലക്ഷന്‍ രഹസ്യങ്ങള്‍ ചേതന്‍ശര്‍മ്മ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ടീം അംഗങ്ങളുടെ പരിക്കിനെക്കുറിച്ചും വിരാട് കോലി-...
കോഴിക്കോട്/മണ്ണാർക്കാട്: കോഴിക്കോട് മുതലക്കുളത്തുള്ള ലോഡ്ജ്മുറിയിൽ യുവസൈനികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നാട്ടുകൽ മണലുംപുറം കൂളാകുറിശ്ശി വീട്ടിൽ വാസുവിന്റെ മകൻ കെ. ബിജിതാണ് (25) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കശ്മീരിൽ ജോലിചെയ്തിരുന്ന ബിജിത് രണ്ടരമാസത്തെ അവധിക്കാണ് നാട്ടിലെത്തിയതെന്ന് മണ്ണാർക്കാട് പോലീസ് പറഞ്ഞു. കഴിഞ്ഞ...
ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ, ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ്.ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ പതിനൊന്നരയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ ബിബിസിയുടെ ഓഫീസുകളില്‍ എത്തിയത്. പരിശോധനയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു....
പൊക്കിള്‍ക്കൊടി പോലും മുറിയാതെ കോണ്‍ക്രീറ്റ് കൂമ്പാരത്തിനുള്ളില്‍ നിന്നും കിട്ടിയ നവജാത ശിശുവിനെ അറബിയില്‍ അദ്ഭുതം എന്നര്‍ഥം വരുന്ന ഐയ എന്ന് വിളിച്ച് ബന്ധുക്കള്‍. നേര്‍ത്ത കരച്ചില്‍ മാത്രം കെട്ടിടത്തിനടിയില്‍ കേട്ട് എത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഐയയെ കണ്ടെത്തി രക്ഷിച്ചത്. ഐയെ ജീവിതത്തിലേക്ക് രക്ഷിച്ചെടുക്കുന്ന വിഡിയോ ദൃശ്യങ്ങള്‍...
ലക്നൗ: വിചിത്ര പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ധരം പാൽ സിംഗ് രംഗത്ത്. പശുവിനെ കെട്ടിപിടിക്കുന്നത് ബിപി കുറയ്ക്കുമെന്നും അസുഖങ്ങൾ തടയുമെന്നും മന്ത്രി പറഞ്ഞു. വലന്‍റൈന്‍സ് ഡേയില്‍, കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ചു ആഘോഷിക്കണം...
അങ്കാറ: തുടര്‍ച്ചയായ ഭൂകമ്പത്തില്‍ തുര്‍ക്കി നടുങ്ങിനില്‍ക്കവെ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നേരത്തെ ഭൂചലനമുണ്ടായ ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് തുടര്‍ചലനവും അനുഭവപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുന്നതിനിടെ തുടര്‍ചലനങ്ങള്‍ ഉണ്ടാകുന്നത് ഭീതിപടര്‍ത്തുന്നുണ്ട്. നൂര്‍ദാഗിയുടെ...