ഹൈന്ദവാചാരപ്രകാരം പൂജ നടത്തിയും രാജവാഴ്‌ചയെ അനുസ്‌മരിപ്പിക്കുംവിധം ചെങ്കോൽ സ്ഥാപിച്ചുമുള്ള പാർലമെന്റ് ഉദ്‌ഘാടനത്തെ നിശിതമായി വിമർശിച്ച് പ്രതിപക്ഷ പാർടി നേതാക്കൾ. പുതിയ ഇന്ത്യയുടെ പ്രഖ്യാപനമെന്ന് കൊട്ടിഘോഷിച്ചാണ് ഉദ്‌ഘാടന ചടങ്ങ് സംഘടിപ്പിച്ചതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്‌തു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രതിപക്ഷ...
ലോക്‌സഭാ സീറ്റുകളുടെയും എംപിമാരുടെയും എണ്ണത്തിൽ വൈകാതെ വർധനവ് വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. പുതിയ പാർലമെന്റിന്റെ ഉദ്‌ഘാടന പ്രസംഗത്തിലാണ് പ്രഖ്യാപനം. 2026ൽ മണ്ഡലപുനർനിർണയം നടത്തി ലോക്‌സഭാ സീറ്റുകൾ സർക്കാർ കൂട്ടുമെന്ന് ഇതോടെ തീർച്ചയായി. പഴയ പാർലമെന്റിൽ എംപിമാർക്ക് ആവശ്യമായ ഇരിപ്പിടമില്ലായിരുന്നു. പുതിയ പാർലമെന്റിൽ...
കര്‍ണാടകയില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന പരാമര്‍ശത്തില്‍ കൂടുതല്‍ പ്രതികരണവുമായി മന്ത്രി എംബി പാട്ടീല്‍. മുഖ്യമന്ത്രി പദം അധികാരക്കൈമാറ്റം ചെയ്യില്ലെന്ന പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് താന്‍ പറഞ്ഞത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ്...
മലയാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായ യു ടി ഖാദർ കർണാടക നിയമസഭാ സ്പീക്കറാകും .അഞ്ചാം തവണയും വിധാൻസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച യു ടി ഖാദർ ചൊവ്വാഴ്ച രാവിലെ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് കരുതുന്നത്. ആവശ്യമെങ്കിൽ ബുധനാഴ്ച തെരെഞ്ഞെടുപ്പ് നടക്കും.തെരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും...
തിരിച്ചറിയൽ രേഖകൾ കൂടാതെ 2000 രൂപ നോട്ട് കൈമാറാമെന്ന ആർബിഐ, എസ്‌ബിഐ വിജ്ഞാപനങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ബിജെപി നേതാവ്. 19നും 20നും പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ ഹർജിയിൽ പറഞ്ഞു. 2000 രൂപ നോട്ടുകൾ കൈവശമുള്ളവരുടെ ബാങ്ക്...
ബാങ്കുകളിൽ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും അനുവദിച്ച സമയപരിധിയായ സെപ്‌തംബർ 30നുശേഷവും 2000 രൂപ കറൻസിക്ക് നിയമസാധുതയുണ്ടാകുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. സമയപരിധിക്ക് ശേഷം 2000 രൂപ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ പിന്നീട് തീരുമാനമെടുക്കും. നാലുമാസം സാവകാശമുള്ളതിനാല്‍ ആരും തിരക്കിട്ട് ബാങ്കുകളിലേക്ക് പോകേണ്ടതില്ല. കറൻസി മാറാൻ...
മണിപ്പുരിൽ 72 പേർ കൊല്ലപ്പെട്ട കലാപത്തിന്റെ തീയണയും മുമ്പ് തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ അക്രമികൾ വീടുകൾക്ക് തീയിട്ടു. സ്ഥിതിനിയന്ത്രിക്കാന്‍ സൈന്യത്തെയും അർധസൈനികരെയും വിന്യസിച്ചു. നിരോധനാജ്ഞ വീണ്ടും കർശനമാക്കി. അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് ഇന്റർനെറ്റ് വിലക്കി.തിങ്കൾ പകൽ 10.30ന് ന്യൂ...
ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക് തുറന്നുകാട്ടിയ ബിബിസി ഡോക്യുമെൻററിക്കെതിരെ സമർപ്പിച്ച അപകീർത്തി ഹരജിയിൽ ബിബിസിക്ക് സമൻസ് അയച്ച് ഡൽഹിഹൈക്കോടതി. ഡോക്യുമെൻററി ഇന്ത്യയുടെ സൽപേരിന് കളങ്കംവരുത്തിയെന്നും പ്രധാനമന്ത്രിയെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും അപകീർത്തിപ്പെടുത്തിയെന്നും കാട്ടി ഗുജറാത്തിലെ ജസ്റ്റിസ് ഓൺ ട്രയൽ എന്ന എൻജിഒ...
ഇതിന് എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് നിർദ്ദേശം നൽകി. ഇതിന് വിപരീതമായി വരുന്ന വാർത്തകളും അറിയിപ്പികളും വാസ്തവവിരുദ്ധമാണ്. നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല എന്നും നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും എന്നും ...
മുസ്ലീം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നുവച്ച് ഉത്തരാഖണ്ഡിലെ ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പല്‍ ചെയര്‍മാനും ബിജെപി നേതാവുമായ യശ്പാല്‍ ബെനം ആണ് മെയ് 28-ന് നടക്കാനിരുന്ന വിവാഹം റദ്ദാക്കിയത്. വിവാഹ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെയാണ് വിവാഹം വേണ്ടെന്ന്...









