മണിപ്പൂരിൽ വീണ്ടും സംഘർഷം തുടരുന്നു. സൈനിക വേഷത്തിലെത്തിയവർ മൂന്നു പേരെ വെടിവച്ചുകൊന്നു. രണ്ട് പേർക്ക് പരിക്കേറ്റു. ഖോഖാൻ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.കുക്കി ഭൂരിപക്ഷമേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിനു പിന്നിൽ മെയിത്തികളാണെന്ന് ആരോപണമുണ്ട്. കലാപത്തിലെ ഗൂഢാലോചന ഉണ്ടായോ എന്ന് അന്വേഷിക്കും. കഴിഞ്ഞദിവസം ആംബുലൻസിൽ...
ബാലസോർ ട്രെയിൻ ദുരന്തം ബാക്കിവെച്ചത് വേദനമാത്രമാണ്. മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തം. അപകടത്തിൽ ഏകദേശം 288 പേർ കൊല്ലപ്പെടുകയും 1,100 പേർക്ക് പരുക്കേൽക്കുകയും ചെയ്ത ദുരന്തം. ഇപ്പോഴിതാ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചില സേനാംഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് വ്യക്തമാക്കിയിരിക്കുകയാണ്...
ദില്ലി: ഒഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി എന്ന് അറിയിച്ച അശ്വിനി വൈഷ്ണവ്,...
ഒഡീഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനിലുണ്ടായിരുന്ന് നാല് മലയാളികൾ സുരക്ഷിതർ.അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്, ലിജീഷ് എന്നിവര്‍ക്കാണ് നിസ്സാര പരിക്കേറ്റത്. അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു ഇവർ.പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി. ബോഗിയുടെ മുകളിലെ...
ന്യൂഡൽഹിജനാധിപത്യത്തിനു പിന്നാലെ, സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് രാജ്യത്തെ അസമത്വവും ദാരിദ്ര്യവും വിശദമാക്കുന്ന അധ്യായങ്ങളും നീക്കി എൻസിഇആർടി. 11–-ാം ക്ലാസിലെ ‘ഇന്ത്യൻ ഇക്കണോമിക് ഡെവലപ്മെന്റ്’ പുസ്തകത്തിലെ ‘പോവർട്ടി’ എന്ന അധ്യായം പൂർണമായും ഒഴിവാക്കി. മോദി ഭരണത്തിൽ ഇന്ത്യയിൽ പട്ടിണി ഗുരുതരമാകുകയാണെന്ന് ആഗോള പട്ടിണിസൂചികയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്...
ഒഡിഷയിൽ രണ്ട് പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 233 ആയി. 900 ത്തതിലധികം പേർക്ക് പരിക്കേറ്റു. ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷനു സമീപം വെള്ളി രാത്രി 7.20നാണ് അപകടമുണ്ടായത്. വ്യത്യസ്ത ട്രാക്കുകളിലൂടെ സഞ്ചരിച്ച കൊൽക്കത്ത ഷാലിമാർ – ചെന്നൈ കോറമാൻഡൽ...
ഭൂവനേശ്വർ: ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പേർക്ക് പരിക്കേറ്റു. ഷാലിമാറിൽ നിന്ന് (കൊൽക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടൽ എക്സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയിൽ...
അലഹബാദ്: ഗ്യാൻവാപി മസ്ജിദ് കേസ് വാരണാസി കോടതിയിൽ തുടരുന്നത് ചോദ്യം ചെയ്ത് കൊണ്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. കേസ് ജില്ലാ കോടതിയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ആരാധനക്ക് അനുമതി തേടിയുള്ള ഹിന്ദു സ്ത്രീകളുടെ ഹരജി നിലനിൽക്കുമെന്നും വ്യക്തമാക്കി.2012...
ലൈംഗികാതിക്രമം നേരിട്ട ഗുസ്തിതാരങ്ങൾക്ക് നീതി തേടിയുള്ള പോരാട്ടം കർഷകപ്രക്ഷോഭംപോലെ വിപുലമായ ജനകീയ മുന്നേറ്റമായി മാറുന്നു. ഗുസ്തിതാരങ്ങളിൽനിന്ന് മെഡലുകൾ കർഷകനേതാക്കൾ ഏറ്റുവാങ്ങിയത് ഇതിന്റെ പ്രതീകമാണ്. കഴിഞ്ഞദിവസം ഹരിദ്വാറിൽ പതിനായിരങ്ങളാണ് പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയത്. കഴിഞ്ഞകാലങ്ങളിൽ ബിജെപിക്ക് വോട്ട് ചെയ്തവരാണ് ഇവരിൽ ഗണ്യമായ വിഭാഗം.ഡൽഹി നിർഭയക്കേസ് രണ്ടാം...
ഹൈന്ദവാചാരപ്രകാരം പൂജ നടത്തിയും രാജവാഴ്ചയെ അനുസ്മരിപ്പിക്കുംവിധം ചെങ്കോൽ സ്ഥാപിച്ചുമുള്ള പാർലമെന്റ് ഉദ്ഘാടനത്തെ നിശിതമായി വിമർശിച്ച് പ്രതിപക്ഷ പാർടി നേതാക്കൾ. പുതിയ ഇന്ത്യയുടെ പ്രഖ്യാപനമെന്ന് കൊട്ടിഘോഷിച്ചാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രതിപക്ഷ...








