തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോധ്യ സന്യാസി പരംഹൻസ് ആചാര്യ. സനാതന ധർമത്തെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിലാണ് പ്രകോപന പ്രഖ്യാപനം. “ആരും ഇവന്റെ തല കൊണ്ടുവന്നില്ലെങ്കിൽ...
സനാതന ധര്‍മ്മ പരാമര്‍ശത്തില്‍, തന്റെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍.സന്യാസിയുടെ കയ്യില്‍ എങ്ങനെയാണ് പത്ത് കോടി വരുന്നതെന്നും സന്യാസി ഡ്യൂപ്ലിക്കേറ്റാണോയെന്നും ഉദയനിധി ചോദിച്ചു.തന്റെ തലക്ക് പത്ത് കോടിയുടെ ആവശ്യമില്ലെന്നും പത്തുരൂപയുടെ ചീര്‍പ്പ് കൊണ്ട് തന്റെ മുടി ചീകാമെന്നും...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്‌നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന ഗുജറാത്തിലെ വിചാരണക്കോടതി...
ന്യൂഡല്‍ഹി: ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കിയേക്കാന്‍ ആലോചന. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കും. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍എസ്എസ്...
ഉത്തർപ്രദേശിൽ രണ്ടാം ക്ലാസുകാരനായ മുസ്ലീം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ടു അധ്യാപിക തല്ലിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ നിർദേശം. അന്വേഷണത്തിന്റെ ഭാഗമായാണ് മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂൾ പൂട്ടാൻ അധികൃതർ നോട്ടീസ് അയച്ചത്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ അവർക്ക് പ്രവേശനം നൽകാനും വിദ്യാഭ്യാസ...
ഭോപ്പാല്‍: ബി ജെ പി നേതാവ് സന ഖാനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. സന ഖാനെ താന്‍ കൊന്നെന്നും മൃതദേഹം പുഴയിലെറിഞ്ഞതായും ഭര്‍ത്താവ് അമിത് എന്ന പപ്പു സാഹു പൊലീസിനോട് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സന ഖാനെ കാണാനില്ലായിരുന്നു....
ന്യൂഡൽഹി∙ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ, രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കുന്നതിന് സ്പീക്കറെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയെന്ന ആരോപണവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി. കൂടിക്കാഴ്ചയ്ക്ക് ചെന്നപ്പോൾ സെക്രട്ടറി ജനറലിനെ...
പരസ്യമായി ലൈംഗികാതിക്രമം നടത്തി രണ്ട് കുക്കിവനിതകളെ നഗ്നയായി തെരുവിലൂടെ നടത്തിയതിന് സമാനമായി നൂറുകണക്കിന് സംഭവങ്ങൾ മണിപ്പുരിൽ ഉണ്ടായെന്ന മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ പ്രതികരണം വിവാദമായി. ചാനലിന് അനുവദിച്ച ടെലഫോൺ അഭിമുഖത്തിലാണ് വിവാദ പ്രസ്‌താവന. വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടതിനെകുറിച്ച് ആരാഞ്ഞപ്പോൾ “നൂറുകണക്കിന് സമാന സംഭവങ്ങൾ...
കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തിന്...









