കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലയെന്ന പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ. സംസ്ഥാനത്തിനെതിരെയുള്ള വിവേചനപരമായ കേന്ദ്ര നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലക്ഷങ്ങളാണ് അണിനിരന്നത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ 651 കിലോമീറ്റര്‍ നീളത്തില്‍ തീര്‍ത്ത മനുഷ്യച്ചങ്ങലിയില്‍ എഎ...
ലോക്‌സഭാ തിരഞ്ഞെടുപ്പിപ്പ് വരാനിരിക്കെ അപ്രീതിക്ഷതമായ തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. ഇന്‍ഡ്യ മുന്നണിയുടെ സീറ്റ് വീതത്തെപറ്റിയുളള ചര്‍ച്ചകള്‍ തകൃതയായി നടക്കുമ്പോഴാണ് കോന്‍ഗ്രസ് ക്യാംപിനെ ഞെട്ടിച്ചുകൊണ്ട് മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദിയോറ കോൺഗ്രസ് വിട്ടു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി മിലിന്ദ് ദിയോറ എക്‌സിലൂടെ പ്രഖ്യാപിച്ചു.സീറ്റ്...
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അഡ്വാനി പങ്കെടുക്കും. വിഎച്ച്പി നേതൃത്വമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ അനാരാഗ്യം കണക്കിലെടുത്ത് വൈദ്യസഹായം സജ്ജമാക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.ഈ മാസം 22 നാണ് അയോധ്യയില്‍ പ്രതിഷ്ഠാച്ചടങ്ങ് നടക്കുന്നത്. പ്രായാധിക്യവും അനാരോഗ്യവും കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് ക്ഷേത്രം...
ബില്‍ക്കീസ് ബാനു കേസില്‍ സര്‍ക്കാരിനെതിരായ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാര്‍ നിയമോപദേശം തേടും. ഗുജറാത്ത് അഡ്വക്കറ്റ് ജനറലിനോടാണ് ഇത് സംബന്ധിച്ച് നിയമോപദേശം തേടുന്നത്. നിയമോപദേശത്തിന് അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി...
കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി നല്‍കണമെന്ന് സുപ്രീം കോടതി. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നും സെപ്റ്റംബര്‍ 2024 ഓടെ തെരഞ്ഞെടുപ്പ് വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീം കോടതി ശരിവച്ചു. ജമ്മുകാശ്മീരിനെ രണ്ടായി...
ബെംഗളൂരു: മുന്‍ വടകര എംഎല്‍എ സി കെ നാണുവിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയെന്ന് ദേശീയ അദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. നേരത്തെ സി കെ നാണു സമാന്തര ജെഡിഎസ് ദേശീയ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. അതേ സമയം പാര്‍ട്ടി എന്ത് നടപടി...
കേന്ദ്രം രാജ്യത്ത് ഹലാൽ ഉത്പന്നങ്ങളുടെ വിൽപന നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെലങ്കാനയിൽ നവംബർ 30നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.എല്ലാ പാർട്ടികളുടെയും പ്രവർത്തനം വിലയിരിത്തിയിട്ട് മാത്രമേ നിങ്ങൾ വോട്ട് ചെയ്യാവു. എല്ലാ പാർട്ടിയേയും വിലയിരുത്തിയ...
തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി തന്നെയാണ് ചിത്രങ്ങള്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്. തേജസിലെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി. ഈയൊരു അനുഭവം അവിശ്വസനീയമാം വിധം സമ്പന്നമായിരുന്നു. രാജ്യത്തിന്‍റെ തദ്ദേശീയമായ കഴിവുകളില്‍ എന്‍റെ ആത്മവിശ്വാസം ഗണ്യമായി വര്‍ധിക്കുകയും നമ്മുടെ ദേശീയ...
നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടയിലെ അണുബാധയെത്തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍ തിരിച്ചെത്തുമെന്നും ഡി.എം.ഡി.കെ. പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ...
കാസര്‍കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന്റെ ഭാഗമായി മുസ്‌ലിം ലീഗ് നേതാവ്. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍ എ അബൂബക്കറാണ് നവകേരള സദസിന്റെ പ്രഭാത വിരുന്നിലേക്കാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്താണ് ഇരുന്നത്. കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് എന്‍...









