ഉന്നത വിജയികള്‍ക്ക് അനുമോദനവും ലഹരിവിരുദ്ധ ബോധവത്കരണവും നടത്തി

MTV News 0
Share:

 

മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറ സ്‌കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.എം.എം.എസ് ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ലഹരിവിരുദ്ധ ബോധവത്കരണവും എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജി ചെറുതൊടികയില്‍ അധ്യക്ഷയായി. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചര്‍ മുഖ്യാതിഥിയായി. എജ്യുകെയര്‍ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി കെ മുരളീധരന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ്മര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍മാരായ ചന്ദ്രിക ടീച്ചര്‍, എന്‍ പി അഹമ്മദ്, അനീസ്, പ്രിന്‍സിപ്പല്‍ സലിം അല്‍ത്താഫ്, ഹെഡ്മാസ്റ്റര്‍ പി സുമേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് എം ഒ ബാബുരാജ്, അധ്യാപകരായ ജിഷാ രാജന്‍, സി എം നജീബ് എന്നിവര്‍ സംസാരിച്ചു. കുന്ദമംഗലം എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം അബ്ദുല്‍ ഗഫൂര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജലാലുദ്ദീന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.