കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡ്: എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

MTV News 0
Share:

കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡ് നവീകരണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകത പരിഹരിക്കുന്നതിനുമായി എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്ഥലപരിശോധനയും അവലോകന യോഗവും നടന്നു. പരിശോധനയില്‍ പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കരാറുകാര്‍, റോഡ് കമ്മിറ്റി പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന് എ.ഡബ്ല്യൂ.എച്ച് ജങ്ഷനില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നാട്ടുകാരുടെ പരാതികളും നിര്‍ദേശങ്ങളും കേട്ട എം.എല്‍.എ, പ്രവൃത്തിയുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് അറിയിച്ചു. റോഡില്‍ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാത്ത രീതിയില്‍ ഡ്രെയിനേജ് സംവിധാനം ഒരുക്കണമെന്നും കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ ഇടങ്ങളില്‍ നടപ്പാത ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലെ എസ്റ്റിമേറ്റിലെ പോരായ്മകള്‍ പരിഹരിച്ച് ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തുമെന്നും എം.എല്‍.എ ഉറപ്പുനല്‍കി.യോഗത്തില്‍ റോഡ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് റഹ്‌മാന്‍ ഇടക്കണ്ടി അധ്യക്ഷനായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഫസീല, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജന്‍, പെരുവയല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീഷ് പാലാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാധ ഹരിദാസ്, ആബിദ് അമ്പിലോളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ എം ആഷിഖ്, അബ്ദുള്ള നിസാര്‍, കെ ടി സാജിത, എ ടി ജയശ്രീ, റോഡ് കമ്മിറ്റി കണ്‍വീനര്‍ എം ടി മാമുക്കോയ, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രഞ്ജിത്ത്, കരാറുകാരന്‍ ഫവാസ് കാസര്‍ഗോഡ് എന്നിവര്‍ സംസാരിച്ചു.

Share:
കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡ് നവീകരണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകത പരിഹരിക്കുന്നതിനുമായി എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്ഥലപരിശോധനയും അവലോകന യോഗവും നടന്നു. പരിശോധനയില്‍ പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കരാറുകാര്‍, റോഡ് കമ്മിറ്റി പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന് എ.ഡബ്ല്യൂ.എച്ച് ജങ്ഷനില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നാട്ടുകാരുടെ പരാതികളും നിര്‍ദേശങ്ങളും കേട്ട എം.എല്‍.എ, പ്രവൃത്തിയുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് അറിയിച്ചു. റോഡില്‍ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാത്ത...കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡ്: എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി