
പതങ്കയത്ത് മലവെള്ള പാച്ചിലിൽ ഒഴുക്കിൽ പെട്ട കിഴിശ്ശേരി സ്വദേശിക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി.
കോഴിക്കോട് :ആനക്കാംപൊയിലിന് സമീപം പതങ്കയത്ത് ഇരുവഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി.മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിലിനെയാണ് കാണാതായത്.
ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്.ബംഗളൂരുവിൽ നിന്നും പതിനൊന്ന് അംഗസംഘമാണ് പതങ്കയത്ത് വിനോദ സഞ്ചാരത്തിന് എത്തിയത്.ഇവരെ കൊണ്ടുവന്ന ഗൈഡ് ആണ് ഷിബിൽ.ടൂറിന് എത്തിയ സംഘം പാറക്കെട്ടുകൾ നിറഞ്ഞ പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടയിൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായി.
അതോടെ ഇവർ ഒഴുക്കിൽപ്പെട്ടു.ഈ സമയം ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കുന്നതിന് ഷിബിൽ കുലംകുത്തി ഒഴുകുന്ന പുഴയിലേക്ക് ഇറങ്ങി.അതിനിടയിൽഇവരുടെ ബഹളം കേട്ട് പ്രദേശവാസികളും ഓടിയെത്തി.ഇവരുടെ സഹായത്തോടെ പുഴയിൽ അകപ്പെട്ടവരെ എല്ലാം കരക്ക് എത്തിച്ചു.എന്നാൽ ഷിബിലിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.മുക്കം ഫയർ യൂണിറ്റിന്റെയും പ്രദേശവാസികളുടെയും മറ്റ് രക്ഷാപ്രവർത്തകരുടെയും നേതൃത്വത്തിൽ ഷിബിലിനെ കണ്ടെത്തുന്നതിനുള്ള ശ്രമം സന്ധ്യ വരെ നടത്തിയെങ്കിലുംകണ്ടെത്താനായില്ല.അതിനിടയിൽവീണ്ടും മലവെള്ളപ്പാച്ചിലിനുള്ള സാധ്യതയുംഅതോടൊപ്പം കനത്ത ഇരുട്ടും പരന്നതോടെ ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
ഇനി രാവിലെ വീണ്ടുംഷിബിലിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുമെന്ന്മുക്കം ഫയർ ഓഫീസർ അറിയിച്ചു
© Copyright - MTV News Kerala 2021





View Comments (0)