കീം ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിങ്ങിൽ റോഷൻ രാജുവിനും ഫാർമസിയിൽ വിനായക് നാരായണനും ഒന്നാം റാങ്ക്

MTV News 0
Share:

2026-27 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ (KEAM) പ്രവേശന പരീക്ഷാ ഫലം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി. ഫാർമസി (ബി.ഫാം) വിഭാഗത്തിൽ തൃശൂർ പോട്ട സ്വദേശി വിനായക് നാരായണനാണ് ഒന്നാം റാങ്ക്.ഇത്തവണ എഞ്ചിനീയറിങ് പരീക്ഷ എഴുതിയവരിൽ 79,717 പേരും ബി.ഫാം പരീക്ഷയിൽ 26,943 പേരും റാങ്ക് ലിസ്റ്റിൽ ഇടംനേടി. ഒന്നാം ഘട്ട അലോട്ട്മെന്റ് നടപടികൾ ഈ മാസം 30-ന് ആരംഭിക്കുമെന്നും ജൂലൈ എട്ടിനകം ആദ്യ അലോട്ട്മെന്റ് പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു