ടോൾ നൽകാതെ കടന്നു പോകാനുള്ള ശ്രമം തടയാൻ ശ്രമിച്ച ജീവനക്കാരന് പരിക്ക്.

MTV News 0
Share:

 

കോഴിക്കോട് :ദേശീയപാതയിൽ പന്തീരാങ്കാവ് സമീപം ഇരിങ്ങല്ലൂരിലെ ടോൾ പ്ലാസയിൽടോൾ നൽകാതെ കടന്നുപോകാൻ ശ്രമിക്കവെ തടയാനുള്ള ശ്രമത്തിൽ ജീവനക്കാരന് പരിക്കേറ്റു.ഇരിങ്ങല്ലൂർ സ്വദേശിയായ മമ്മിളിത്തടത്തിൽ മേത്തൽ ജിതേഷിനാണ് പരിക്കേറ്റത്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്.ടോൾ പ്ലാസയിൽ എത്തിയ കാർ ടോൾ നൽകാതെ പെട്ടെന്ന് കടന്നു പോകാനുള്ള ശ്രമം നടത്തുകയായിരുന്നു.

ഇത് തടയാനുള്ള ശ്രമത്തിനിടയിൽ കാർ പെട്ടെന്ന് മുന്നോട്ട് എടുത്തു.അതിനിടയിൽ ജീവനക്കാരൻ കാറിന്റെ ബോണറ്റിന് മുമ്പിൽ കുടുങ്ങി.പിന്നീട് അൽപ്പദൂരം ജീവനക്കാരനെയും വലിച്ചിഴച്ചാണ് കാർ മുന്നോട്ട് നീങ്ങിയത്.

ഈ സമയത്ത് ടോൾ പ്ലാസയിലെ മറ്റ് ജീവനക്കാർ കൂടി ഓടിയെത്തികാർ തടഞ്ഞു.ഇതോടെ കാർ യാത്രക്കാരും ജീവനക്കാരും തമ്മിൽ കയ്യാങ്കളിയായി.

സംഭവത്തെ തുടർന്ന് കാർ യാത്രക്കാർ പന്തിരങ്കാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കാറിനു കേടുപാടുകൾ സംഭവിച്ചു എന്നപരാതിയാണ് പോലീസിൽ നൽകിയത്.

കൂടാതെ ടോൾ പ്ലാസ അധികൃതരും പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി.ഇരു പരാതികളും പരിശോധിച്ച്നടപടി സ്വീകരിക്കുമെന്ന് പന്തീരാങ്കാവ് പോലീസ് അറിയിച്ചു.