
വർക്കല പാപനാശം ബീച്ചിലെ ക്ലിഫ് കുന്നിന്റെ താഴ്ഭാഗം ഇടിഞ്ഞുവീണു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ഇടവിട്ടുള്ള മഴയെത്തുടർന്ന് മണ്ണിടിഞ്ഞതെന്നാണ് നിഗമനം. അപകടസ്ഥലത്ത് ടൂറിസം അധികൃതരും പോലീസും എത്തി പരിശോധന നടത്തി. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് എത്തുന്ന വിനോദസഞ്ചാരികൾ അതീവ ജാഗ്രത പുലർത്തണമെന്നും ടൂറിസം പോലീസ് മുന്നറിയിപ്പ് നൽകി. കുന്നിന്റെ മുകൾഭാഗത്ത് കൂടി ഇടിച്ചിലുണ്ടായാൽ അത് സമീപവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ വലിയ അപകടസാധ്യതയുണ്ടാക്കുമെന്നതിനാൽ, കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരവും ശാശ്വതവുമായ സുരക്ഷാ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)