അണ്ടർ പാസ് അടക്കമുള്ള വിഷയം പ്രധാനമന്ത്രി ഒഴികെ മുഴുവൻ പേരെയും ധരിപ്പിച്ചു: ഷാഫി പറമ്പിൽ എം പി

MTV News 0
Share:

അണ്ടർ പാസ് അടക്കം ദേശീയപാതയിൽ ജനങ്ങളെ ബാധിക്കുന്ന വിഷയം പ്രധാനമന്ത്രി ഒഴികെ മുഴുവൻ വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും പലതവണ നേരിൽ കണ്ട് ഉന്നയിച്ചതായി ഷാഫി പറമ്പിൽ എം പി പറഞ്ഞു. ബ്ലോക്കോഫീസിന് സമീപം കേറ്റിൽ അണ്ടർപ്പാസ് അനുവദിക്കണമെന്ന ജനകീയ ആവശ്യവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറററ്റി ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തിചേരുമെന്നും പറഞ്ഞു. കേറ്റിൽ പാസിനായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാൽപ്പത്തി അഞ്ചാം ദിനത്തിലെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരുന്നു അവർ.സമരസമിതി ഭാരവാഹികൾ എം പി ക്ക് നിവേദനം നൽകി. സമരസമിതി ചെയർമാൻ അനിൽകുമാർ വി.പി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.കെ അനിൽകുമാർ, ജനപ്രതിനിധികളായ കോട്ടയിൽ രാധാകൃഷ്ണൻ, ശ്രീകല വി എൻ, പി കവിത, അനിൽകുമാർ , ടി.ടി രജനി, കെ കെ ജയചന്ദ്രൻ, സാമൂഹിക രാഷ്ട്രിയ സംഘടന പ്രതിനിധികളായ പി ബാബുരാജ്, പ്രദീപ് ചോമ്പാല യു.എ റഹീം, വി പി പ്രകാശൻ , ടി ടി പത്മനാഭൻ ,സി കെ സുജിത്ത് അജയ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.