
ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകൾ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങാൻ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഇനി മുതല്‍ ഇടനിലക്കാരെ ഒഴിവാക്കി മരുന്ന് കമ്പനികളില്‍ നിന്നും നേരിട്ട് മരുന്ന് വാങ്ങാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ (KMSCL) തീരുമാനിച്ചു. ആശുപത്രികളില്‍ മരുന്ന് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ സുപ്രധാന തീരുമാനം എടുത്തത്.ഏജന്‍സികളെയും മധ്യവര്‍ത്തികളെയും പൂര്‍ണ്ണമായി ഒഴിവാക്കി കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്തി വിലപേശിയാണ് പുതിയ കരാറുകളില്‍ കോര്‍പ്പറേഷന്‍ ഏര്‍പ്പെടുന്നത്. ഇതുവഴി സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കാനും ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ മരുന്നുകള്‍ ലഭ്യമാക്കാനും സാധിക്കും.നിലവിലെ ഒരു വര്‍ഷത്തെ കരാറുകള്‍ അവസാനിക്കുന്നതോടെ വരും ദിവസങ്ങളില്‍ ആശുപത്രികളിലേക്ക് ആവശ്യമായ മുഴുവന്‍ മരുന്നുകളും നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
© Copyright - MTV News Kerala 2021





View Comments (0)