ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ വര്‍ധന

MTV News 0
Share:

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 30 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,040 രൂപയായാണ് വര്‍ധിച്ചത്. പവന്റെ വില 240 രൂപയും ഉയര്‍ന്നു. 1,12,320 രൂപയായാണ് പവന്റെ വില ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് 11,535 രൂപയായും പവന് 92,280 രൂപയായും വില ഉയര്‍ന്നു.അതേസമയം, അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വീണ്ടും ഇടിവുണ്ടായി. എണ്ണവില കുത്തനെ ഉയര്‍ന്നതും അമേരിക്കയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമായതുമാണ് സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കിയത്. വരാനിരിക്കുന്നയോഗത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷയും വിപണിയില്‍ ശക്തമായി. സ്‌പോട്ട് ഗോള്‍ഡ് നഷ്ടത്തോടെ ഔണ്‍സിന് 4300 ഡോളറിനടുത്താണ് വ്യാപാരം.