ഇരുവഞ്ഞിപ്പുഴയിൽ യുവതി ഒഴുക്കിൽപ്പെട്ടു

MTV News 0
Share:

കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ കാലംപാറ തൂക്കുപാലത്തിന് സമീപം പുഴയിൽ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു. മലപ്പുറം കീഴ്ശേരിയിൽനിന്ന് പ്രദേശത്ത് എത്തിയ പത്തംഗ സംഘത്തിലെ കീഴ്ശേരി സ്വദേശിനി ജെസ്ന (30) ആണ് ഒഴുക്കിൽപ്പെട്ടത്.വൈകീട്ടോടെയായിരുന്നു സംഭവം. പുഴയിൽ ഇറങ്ങി നിൽക്കുന്നതിനിടെ പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടാവുകയും ജെസ്ന ഒഴുക്കിൽപ്പെടുകയുമായിരുന്നു. നിലവിൽ പുഴയിൽ വെള്ളം കുറവാണെങ്കിലും വെള്ളം കലങ്ങിയ നിലയിലാണ്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ജെസ്നയ്ക്കായി ഊർജിതമായ തിരച്ചിൽ നടത്തിവരികയാണ്.