
എഞ്ചിന്‍ പ്രവർത്തിച്ചില്ല; സ്പേസ് എക്സിൻ്റെ ‘സ്റ്റാര്‍ഷിപ്പ്’ വിക്ഷേപണം അവസാന നിമിഷം നിര്‍ത്തിവെച്ചു
എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു. പേടകത്തിന്റെ ചില എഞ്ചിനുകളില്‍ തീപടരുകയും വിക്ഷേപിച്ചയുടന്‍ തന്നെ പുക നിറയുകയായിരുന്നു. തുടര്‍ന്നാണ് വിക്ഷേപണ ദൗത്യത്തില്‍ നിന്ന് സ്‌പേസ് എസ്‌ക് പിന്മാറിയത്. കാര്യക്ഷമതയുള്ള എഞ്ചിനുകള്‍ മാറ്റി സ്ഥാപിച്ചതിന് ശേഷം വീണ്ടും ദൗത്യം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചത്.ബഹിരാകാശ യാത്രയ്ക്ക് സ്റ്റാര്‍ഷിപ്പ് അയയ്ക്കുന്നതിന് മുമ്പ്, രണ്ട് എഞ്ചിനുകള്‍ മാറ്റിസ്ഥാപിക്കുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്‌ക് പറഞ്ഞു. 407 അടി (124 മീറ്റര്‍) ഉയരമുള്ള 33 പ്രധാന എഞ്ചിനുകളുള്ള ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ 13-ാമത്തെ വിക്ഷേപണമാണ് പരാജയപ്പെട്ടത്.സ്പേസ് എക്സിന്റെ വിക്ഷേപണ വെബ്കാസ്റ്റ്, പ്ലാന്‍ ചെയ്ത ലിഫ്‌റ്റോഫിന് മൂന്ന് സെക്കന്‍ഡ് മുമ്പാണ് എഞ്ചിന്‍ പ്രവര്‍ത്തിക്കാത്തത് കാണുന്നത്.ഓണ്‍-സ്‌ക്രീന്‍ ഡാറ്റയില്‍ നാല് എഞ്ചിനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ശേഷിക്കുന്ന 29 എഞ്ചിനുകള്‍ ഉടനടി ഓഫാക്കി റോക്കറ്റ് പാഡില്‍ നങ്കൂരമിടുകയായിരുന്നു. ഒരു പൂര്‍ണ സ്‌കെയില്‍ സ്റ്റാര്‍ഷിപ്പിന് ഇതുപോലുള്ള അവസാന സെക്കന്‍ഡ് തടസ്സം അനുഭവപ്പെടുന്നത് ഇതാദ്യമായിരുന്നു. വിക്ഷേപണ സംഘം ഉടന്‍ തന്നെ റോക്കറ്റില്‍ നിന്ന് ഇന്ധനം നീക്കം ചെയ്യുകയും ചെയ്തു.
© Copyright - MTV News Kerala 2021





View Comments (0)