മൊബൈൽ റീചാർജിൽ ട്രായിയുടെ നിർണായക നിർദേശം; 30 ദിവസത്തെ പ്ലാനുകൾ നിർബന്ധം

MTV News 0
Share:

മൊബൈൽ റീചാർജിങ്ങിൽ പുതിയ നിർദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 28 ദിവസത്തെ പ്ലാനുകൾക്ക് പകരം 30 ദിവസത്തെ റീചാർജ് പ്ലാനുകൾ നൽകണമെന്ന് ട്രായ് നിർദേശിച്ചു. ഇതോടെ വർഷത്തിൽ 12 തവണയിലധികം റീചാർജ് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാകും.വോയ്‌സ് കോളും എസ്എംഎസും മാത്രം ഉൾപ്പെടുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ നൽകാനും ട്രായ് നിർദേശിച്ചിട്ടുണ്ട്. ഇത്തരം പ്ലാനുകൾക്ക് 365 ദിവസം വരെ വാലിഡിറ്റി നൽകാനും അനുമതിയുണ്ട്.ഡാറ്റ ആവശ്യമില്ലാത്ത മുതിർന്ന പൗരന്മാർ, ഫീച്ചർ ഫോൺ ഉപയോക്താക്കൾ, ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നവർ എന്നിവർക്ക് വോയ്‌സ്-എസ്എംഎസ് പ്ലാനുകൾ പ്രയോജനപ്പെടും. ആവശ്യത്തിനനുസരിച്ച് വിവിധ പ്ലാനുകൾ താരതമ്യം ചെയ്ത് തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കണമെന്നതാണ് ട്രായ് നിർദേശത്തിന്റെ ലക്ഷ്യം.

Share:
മൊബൈൽ റീചാർജിങ്ങിൽ പുതിയ നിർദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 28 ദിവസത്തെ പ്ലാനുകൾക്ക് പകരം 30 ദിവസത്തെ റീചാർജ് പ്ലാനുകൾ നൽകണമെന്ന് ട്രായ് നിർദേശിച്ചു. ഇതോടെ വർഷത്തിൽ 12 തവണയിലധികം റീചാർജ് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാകും.വോയ്‌സ് കോളും എസ്എംഎസും മാത്രം ഉൾപ്പെടുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ നൽകാനും ട്രായ് നിർദേശിച്ചിട്ടുണ്ട്. ഇത്തരം പ്ലാനുകൾക്ക് 365 ദിവസം വരെ വാലിഡിറ്റി നൽകാനും അനുമതിയുണ്ട്.ഡാറ്റ ആവശ്യമില്ലാത്ത മുതിർന്ന പൗരന്മാർ, ഫീച്ചർ ഫോൺ ഉപയോക്താക്കൾ, ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നവർ...മൊബൈൽ റീചാർജിൽ ട്രായിയുടെ നിർണായക നിർദേശം; 30 ദിവസത്തെ പ്ലാനുകൾ നിർബന്ധം