എൻ.എസ്.ടി.ഐയിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

MTV News 0
Share:

 

 

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ദേശീയ ബിരുദദാന ചടങ്ങായ ‘കൗശൽ ദീക്ഷാന്ത് സമാരോഹ്’ കോഴിക്കോട് നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻ.എസ്.ടി.ഐ) സംഘടിപ്പിച്ചു. വിവിധ സാങ്കേതിക ട്രേഡുകളിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ട്രെയിനികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.എൻ.എസ്.ടി.ഐ പ്രിൻസിപ്പൽ വി. വെങ്കടേശ്, അസിസ്റ്റന്റ് ഡയറക്ടർ പി.എസ്. രജനി, ഗോകുലം ഗ്രൂപ്പ് സി.ഇ.ഒ കെ.എൻ. രജനി, ട്രെയിനിങ് ഓഫീസർമാരായ കെ. ഷൗക്കത്ത് ഹുസൈൻ, എം.പി. രാജൻ, ടി.സി. ശാന്തിലാൽ, ബി.കെ. ബിജോയ്, വൊക്കേഷണൽ ഇൻസ്ട്രക്ടർ യു.എം. പ്രസാദ്, ഓഫീസ് സൂപ്രണ്ട് എ.ആർ. വിനോദ്, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.