
ഓണം സ്പെഷൽ ഡ്രൈവ്: 117 ലീറ്റർ മാഹി മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ
കേരളത്തിൽ വിൽപന അവകാശം ഇല്ലാത്ത 117 ലീറ്റർ മാഹി മദ്യം കാറിൽ കടത്തിയ യുവാവ് പിടിയിൽ. കണ്ണൂർ ചെറുപുഴ തലപ്പുലത്ത് സ്വദേശി ടി.എസ്.ശ്രീരാജ് (42) ആണ് എക്സൈസിന്റെ പിടിയിലായത്. ഓണം സ്പെഷൽ ഡ്രൈവ്, ഓപ്പറേഷൻ തണ്ടർ എന്നിവയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 8ന് വടകര അഴിയൂരിനു സമീപം ചോമ്പാല കണ്ണൂർ – കോഴിക്കോട് ദേശീയപാതയിൽ വച്ചാണ് പ്രതി പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് കോഴിക്കോട് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ എൻ.എസ്.സുനീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)