
ഓണപ്പാച്ചിലിന് ആശങ്കയായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഓണാഘോഷത്തിൻ്റെ ആരവം ഉയരവെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഉത്രാടദിനം വരെ മഴ തുടരുമെന്നാണ് പ്രവചനം. ഇതോടെ തിരുവോണ ദിനം മഴ പെയ്യുമോ എന്നൊരാശങ്കയും ഉയരുന്നുണ്ട്. പ്രധാനമായും ഓണ വിൽപ്പന പ്രതീക്ഷിച്ചെത്തുന്ന വഴിയോര കച്ചവടക്കാരും ആശങ്കയിലാണ്. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുഭ്തമാകാനും സാധ്യത ഉള്ളതിനാല്‍ തീരമേഖലയില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മറ്റ് ജില്ലകളില്‍ ഇടവിട്ട് നേരിയ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.നിലവിലെ അലേര്‍ട്ട് പ്രകാരം തിരുവോണദിനം പ്രത്യേക മഴ മുന്നറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല. വരുന്ന മൂന്ന് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും ഉത്രാടദിനത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായുള്ള ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനത്തിലാണ് മഴ ശക്തിപ്രാപിക്കുന്നത്.
© Copyright - MTV News Kerala 2021





View Comments (0)