
പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കടകവാവുബലി ഇന്ന്. തിരുവനന്തപുരം തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, തുടങ്ങി കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. പുലര്‍ച്ചെ രണ്ടു മണിമുതല്‍ തുടങ്ങിയ ബലിതര്‍പ്പണ ചടങ്ങുകള്‍ വൈകിട്ടുവരെ നീളും. പിതൃമോക്ഷ പുണ്യം തേടി പതിനായിരങ്ങളാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ബലിതര്‍പ്പണ ചടങ്ങിനെത്തുന്നത്. പരശുരാമ പ്രതിഷ്ഠയുള്ള ക്ഷേത്രമെന്ന പെരുമയുള്ളതിനാല് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേരാണ് തിരുവല്ലത്തെ തര്‍പ്പണ ചടങ്ങുകളുടെ ഭാഗമാവുന്നത്. പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)