
മാവൂർ മണന്തലക്കടവിൽ കാണാതായ മാവൂർ കുതിരാടം സ്വദേശിയായ ബാസിലിന്റെ (23) മൃതദേഹം കണ്ടെത്തി.
കോഴിക്കോട് :മത്സ്യബന്ധത്തിനിടെ തോണി മറിഞ്ഞ് പുഴയിൽ കാണാതായ മാവൂർ കുതിരാടം സ്വദേശി ബാസിലിന്റെ മൃതദേഹം കണ്ടെത്തി.ഇന്ന് രാവിലെപത്തേക്കാ ലോടെയാണ് തോണി മറിഞ്ഞ് കാണാതായ അതേ സ്ഥലത്ത് വെച്ച് മൃതദേഹം ലഭിച്ചത്.
ഫയർഫോഴ്സിന്റെ സ്കൂബ ടീം അംഗങ്ങളാണ് മൃതദേഹം ചാലിയാറിൽ നിന്നും മുങ്ങിയെടുത്തത്.
കരയിൽ നിന്നും ഏകദേശം ഇരുപത് മീറ്ററോളം ദൂരത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്.ഈ ഭാഗത്ത് മൂന്ന് ആൾ ഉയരത്തിൽ വെള്ളം ഉണ്ടായിരുന്നു.പുലർച്ചെ 12:30 യോടെ ആരംഭിച്ച തിരച്ചിലിനാണ് ഇന്ന് ഫലം കണ്ടത്.
കരക്ക് എത്തിച്ച മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.മാവൂർ പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വീട്ട് നൽകും..
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)