8 ദിവസം കൊണ്ട് 7,960 രൂപയുടെ കുതിപ്പ്; സ്വർണ വിലയിൽ വമ്പൻ ട്വിസ്റ്റ്

MTV News 0
Share:

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,195 എന്ന നിലയിലും ഒരു പവന് 1,13,560 എന്ന നിലവാരവും രേഖപ്പെടുത്തി.ഇന്നലെ രാവിലെ സ്വർണവില കുത്തനെ ഉയർന്ന് മാസത്തിലെ ഉയർന്ന നിരക്കിലെത്തിയിരുന്നു. പവന് 2,320 വർധിച്ച് 1,13,760 ആയെങ്കിലും ഉച്ചയ്ക്കുശേഷം വിലയിൽ 960 യുടെ ഇടിവുണ്ടായി. ഇതോടെ വൈകുന്നേരം പവൻ വില 1,12,800 ആയി.അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നു. ഇന്നലെ വൈകുന്നേരം ട്രോയ് ഔൺസിന് 4,373.19 ഡോളർ ആയിരുന്ന സ്പോട്ട് ഗോൾഡ് വില ഇന്ന് 4,400.67 ഡോളർ എന്ന നിലവാരവും തൊട്ടു.ഒരു പവൻ (8 ഗ്രാം) വാങ്ങണമെങ്കിൽ ആഭരണത്തിന്റെ പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും കൂടി നൽകണം. ഉദാഹരണത്തിന് 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 5,678 പണിക്കൂലിയായി വരും. സ്വർണവിലയും പണിക്കൂലിയും ചേർന്ന തുകയ്ക്ക് 3 ശതമാനം ജിഎസ്ടി കൂടി കണക്കാക്കുമ്പോൾ ഏകദേശം 3,578 വരും.