
രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. ജോർജ് കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കാത്തതിനെ തുടർന്നായിരുന്നു രാജി. രാജി രാഷ്‌ട്രപതി അംഗീകരിച്ചു. രാജിക്ക് പിന്നാലെ ജോർജ് കുര്യൻ സംഘടന പ്രവത്തനത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. കേരളത്തിൽ സംഘടന തലത്തിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം ജോർജ് കുര്യൻ നേരത്തെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ കേന്ദ്ര നേതൃത്വം വ്യക്തത വരുത്തിയിട്ടില്ല. 2024 ജൂൺ ഒൻപതിനാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് സഹ മന്ത്രിയായി മൂന്നാം നരേന്ദ്രമോദി സർക്കാരിൽ ജോർജ് കുര്യൻ ചുമതലയേറ്റത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവഹക സമിതിയംഗം, കോർകമ്മിറ്റിയംഗം, പാർട്ടി വക്താവ് തുടങ്ങിയ നിലകളിൽ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)