
ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴിയാക്കാൻ തിടുക്കമില്ല; ഓണത്തിന് നിലവിലെ രീതി തുടരും
കിടപ്പ് രോഗികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള തീരുമാനം തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന് മുൻപായി ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് മതിയായ സമയം അനുവദിക്കും. വരാനിരിക്കുന്ന ഓണക്കാലത്തുൾപ്പെടെ പെൻഷൻ വിതരണം നിലവിലെ രീതിയിൽ തന്നെ തുടരാനാണ് സർക്കാരിന്റെ തീരുമാനം.ക്ഷേമപെൻഷൻ വാങ്ങുന്ന എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ കൊണ്ടുവരികയുള്ളൂ. ഇതിനായി വേഗത്തിൽ ബാങ്ക് അക്കൗണ്ടുകൾ എടുപ്പിക്കുന്ന നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഈ നടപടിക്രമങ്ങൾ പൂർത്തിയായ ഉടൻ തന്നെ വിതരണം ബാങ്ക് വഴിയാക്കാനാണ് ലക്ഷ്യമിടുന്നത്. മുൻപ് തീരുമാനിച്ചതുപോലെ കിടപ്പ് രോഗികളെ ഈ പരിഷ്കാരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
© Copyright - MTV News Kerala 2021




View Comments (0)