
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി. സർവകലാശാലയുടെ കീഴിൽ വരുന്ന വിവിധ കോളജുകളിൽ നടക്കാനിരുന്ന എല്ലാ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾക്കും ഈ മാറ്റം ബാധകമായിരിക്കും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ, വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിച്ചേരാനും പരീക്ഷ എഴുതാനുമുള്ള ബുദ്ധിമുട്ടുകൾ മുൻനിർത്തിയാണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)