ഡ്രൈവർക്ക് പരിചയക്കുറവ്, വിശ്രമം നൽകിയില്ല; ബെംഗളൂരുവിലെ കെഎസ്ആർടിസി അപകടത്തിനു കാരണം ചട്ടലംഘനം

MTV News 0
Share:

ബെംഗളൂരുവിലേക്ക് കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് അപകടം ഉണ്ടാകാൻ ഇടയാക്കിയതിനു പിന്നിൽ ഗുരുതരമായ ചട്ടലംഘനമെന്ന് ആക്ഷേപം. മതിയായ വിശ്രമം ഇല്ലാതിരുന്ന താൽക്കാലിക ഡ്രൈവറെയാണ് ട്രിപ്പിന് അയച്ചതെന്നാണ് വിവരം.ദീർഘദൂര സർവീസുകളിൽ പരിചയസമ്പന്നരായ ഡ്രൈവർമാരെ നിയോഗിക്കുന്ന പതിവിനു വിരുദ്ധമായി താൽക്കാലികമായി പ്രവർത്തിക്കുന്ന എംപാനൽ ഡ്രൈവറാണ് ബസ് ഓടിച്ചത്. ഇത് സംബന്ധിച്ച് ജൂൺ 23 ന് കെഎസ്ആർടിസി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അയച്ച ഉത്തരവ് മറികടന്നുള്ള നടപടിയാണ് ഡിപ്പോ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് ആരോപണം ഉയരുന്നത്. തൊട്ടുമുൻപുള്ള ദിവസം മൈസൂരുവിൽനിന്ന് കോഴിക്കോട് സർവീസ് ഓടിച്ചെത്തിയ ഡ്രൈവറെ അന്നു രാത്രി തന്നെ ബെംഗളൂരുവിലേക്കുള്ള ദീർഘദൂര സർവീസിന് വീണ്ടും അയച്ചു എന്ന ആക്ഷേപവുമുണ്ട്.