ചരക്ക് ലോറിക്ക് തീപ്പിടിച്ചു, ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു; മുന്നറിയിപ്പ് നൽകിയത് പിന്നാലെയെത്തിയ വാഹനത്തിലുള്ളവർ

MTV News 0
Share:

കൊടുവള്ളിയിൽ ചരക്ക് ലോറിക്ക് തീപിടിച്ചു. ശനിയാഴ്ച രാത്രി 12.30-ഓടെയായിരുന്നു സംഭവം. കർണാടകയിൽ നിന്നും നിന്നും ഇഞ്ചി കയറ്റി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീപ്പിടിച്ചത്.സൗത്ത് കൊടുവള്ളിയിൽ വെച്ചായിരുന്നു സംഭലം. ലോറിയുടെ പിന്നിലെ ടയറിന് സമീപത്ത് നിന്നുമാണ് തീ പടർന്നത്. ഇത് ശ്രദ്ധയിൽപെട്ട, ലോറിക്ക് പിന്നിലായി വന്ന വാഹനത്തിലുള്ളവർ വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു.ഉടൻതന്നെ ഡ്രൈവർ ലോറി റോഡരികിൽ നിർത്തി പുറത്തിറങ്ങി. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്, ഇയാൾ സുരക്ഷിതനാണ്. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.