ടോൾ ചോദിച്ചതിന് ജീവനക്കാരനെ മേൽപ്പാലത്തിൽ നിന്ന് താഴെത്തള്ളിയിടാൻ ശ്രമം; കോഴിക്കോട് പന്തീരാങ്കാവിൽ ക്രൂരമർദ്ദനം

MTV News 0
Share:

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ നൽകാതെ കടന്നുകളയാൻ ശ്രമിച്ച വാഹനം തടഞ്ഞ ജീവനക്കാരന് നേരെ ക്രൂരമർദ്ദനം. ഡൽഹി രജിസ്ട്രേഷനിലുള്ള കാറിലെത്തിയ മലയാളികളാണ് ജീവനക്കാരനെ ആക്രമിച്ചത്. ഒഴിഞ്ഞുമാറാൻ ശ്രമിച്ച ജീവനക്കാരനെ കാലിൽ പിടിച്ച് മേൽപ്പാലത്തിൽ നിന്നും താഴേക്ക് തള്ളിയിടാനും പ്രതി ശ്രമിച്ചു.കഴിഞ്ഞ ദിവസം രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ പെട്ടെന്ന് എമർജൻസി ട്രാക്കിലേക്ക് മാറ്റി പണം നൽകാതെ പോകാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ ടോൾ കമ്പനി ജീവനക്കാരനോട് വാഹനം പിറകോട്ട് എടുക്കാൻ ആവശ്യപ്പെട്ടതാണ് പ്രതിയെ പ്രകോപ്പിച്ചത്. തുടർന്ന് കാറിലുണ്ടായിരുന്ന യുവാവ് പുറത്തിറങ്ങി ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ച ജീവനക്കാരനെ പിറകിലൂടെയെത്തി കാലിൽ പിടിച്ച് റോഡിന്റെ വശത്തുനിന്നും താഴേക്ക് എറിയാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേ കാറിലുണ്ടായിരുന്ന മറ്റൊരാളെത്തിയാണ് അക്രമിയെ പിടിച്ച് പിന്തിരിപ്പിച്ചത്. ടോൾ പ്ലാസ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share:
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ നൽകാതെ കടന്നുകളയാൻ ശ്രമിച്ച വാഹനം തടഞ്ഞ ജീവനക്കാരന് നേരെ ക്രൂരമർദ്ദനം. ഡൽഹി രജിസ്ട്രേഷനിലുള്ള കാറിലെത്തിയ മലയാളികളാണ് ജീവനക്കാരനെ ആക്രമിച്ചത്. ഒഴിഞ്ഞുമാറാൻ ശ്രമിച്ച ജീവനക്കാരനെ കാലിൽ പിടിച്ച് മേൽപ്പാലത്തിൽ നിന്നും താഴേക്ക് തള്ളിയിടാനും പ്രതി ശ്രമിച്ചു.കഴിഞ്ഞ ദിവസം രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ പെട്ടെന്ന് എമർജൻസി ട്രാക്കിലേക്ക് മാറ്റി പണം നൽകാതെ പോകാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ ടോൾ കമ്പനി ജീവനക്കാരനോട് വാഹനം പിറകോട്ട് എടുക്കാൻ ആവശ്യപ്പെട്ടതാണ്...ടോൾ ചോദിച്ചതിന് ജീവനക്കാരനെ മേൽപ്പാലത്തിൽ നിന്ന് താഴെത്തള്ളിയിടാൻ ശ്രമം; കോഴിക്കോട് പന്തീരാങ്കാവിൽ ക്രൂരമർദ്ദനം