
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.ഡോക്ടർമാരുടെ പേര്, ഒ.പി. ദിവസവും സമയവും, കൺസൾട്ടേഷൻ സമയക്രമം എന്നിവ ആശുപത്രികളിൽ കൃത്യമായി പ്രദർശിപ്പിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പോലും ഒ.പി. സമയത്ത് ഡോക്ടർമാർ ഇല്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നുവെന്നുമുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി.പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും നടപടി അടിയന്തരമായി നടപ്പാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.ഓരോ ആരോഗ്യകേന്ദ്രത്തിലെയും അനുവദിച്ച ഡോക്ടർ തസ്തികകളുടെ എണ്ണം, നിലവിലുള്ള ഒഴിവുകൾ, ഓരോ ഡോക്ടറുടെയും ഒ.പി. സമയം, കൺസൾട്ടേഷൻ സമയക്രമം തുടങ്ങിയ വിവരങ്ങളും പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ സ്ഥാപിക്കണം. വിവരങ്ങളിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് അവ കൃത്യമായി പുതുക്കുകയും വേണം.
© Copyright - MTV News Kerala 2021





View Comments (0)