നന്തിയിൽ സർവീസ് റോഡ് ടാറിങ്: ഞായറാഴ്ച ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

MTV News 0
Share:

ദേശീയപാതയിൽ നന്തി ഭാഗത്ത് സർവീസ് റോഡ് ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഞായറാഴ്ച (ഒക്ടോബർ 11) ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു. അന്നേദിവസം രാവിലെ 5:00 മണി മുതൽ രാത്രി 10:00 മണി വരെയാണ് നിയന്ത്രണം.

വാഹനങ്ങൾ തിരിച്ചുവിടുന്ന വഴി:

കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വലിയ വാഹനങ്ങൾ: ബസുകൾ ഒഴികെയുള്ള ഹെവി വാഹനങ്ങൾ (ലോറി, ടാങ്കർ തുടങ്ങിയവ) കൈനാട്ടി ജങ്ഷനിൽനിന്ന് തിരിഞ്ഞ് നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ഉള്ള്യേരി, അത്തോളി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകണം.

ബസുകളും ചെറിയ വാഹനങ്ങളും (കണ്ണൂർ ഭാഗത്തുനിന്ന്): തിക്കോടി പഞ്ചായത്ത് ബസാറിൽനിന്ന് തിരിഞ്ഞ് പള്ളിക്കര നേതാജി ജങ്ഷൻ വഴി ചിങ്ങപുരം എച്ച്.എസ്. റോഡിലൂടെ നന്തി ടൗണിൽ എത്തി ദേശീയപാതയിൽ പ്രവേശിച്ച് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.

കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ: നന്തി അണ്ടർപാസ് വഴി ദേശീയപാതയുടെ കിഴക്കുഭാഗത്തെ സർവീസ് റോഡ് ഉപയോഗിച്ച് ആറുവരിപ്പാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.