ലോക മാനസികാരോഗ്യ ദിനം;ജില്ലാതല പരിപാടികൾ സംഘടിപ്പിച്ചു

MTV News 0
Share:

 

ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പും ഗവ. മാനസികാരോഗ്യ കേന്ദ്രവും സംയുക്തമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ നിർവഹിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി എം.സി. ബിജു ചടങ്ങിൽ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.ടി. സരിത കുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. അഫ്സൽ, ആശുപത്രി സൂപ്രണ്ട് ഡോ. സരള നായർ, ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ. ബിനു പ്രസാദ്, ടെലി-മനസ് കോ ഓർഡിനേറ്റർ ഡോ. ഷീബ നൈനാൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലാവണ്യ, ആർ.എം.ഒ ഡോ. എസ്. പ്രശാന്ത്, പ്രോഗ്രാം കൺവീനർ ഡോ. സി.കെ. ഷാജി, ഡോ. ടി.കെ. റെജിൻ, ഡോ. കെ. അബ്ദുറസാഖ്, ഡോ. പി.കെ. റഹീമുദ്ധീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.രാവിലെ കോഴിക്കോട് ബീച്ചിൽ നിന്ന് ആരംഭിച്ച വാക്കത്തോണോടെയാണ് ദിനാചരണത്തിന് തുടക്കമായത്. വാക്കത്തോൺ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. അഫ്സൽ ഫ്ലാഗ് ഓഫ് ചെയ്തു. ജെ.ഡി.ടി ഇസ്ലാം കോളേജ് ഓഫ് നഴ്സിംഗ്, പ്രൊവിഡൻസ് വിമൻസ് കോളേജ്, കെ.എം.സി.ടി സ്കൂൾ ഓഫ് നഴ്സിംഗ്, ശ്രീ ആഞ്ജനേയ കോളേജ് ഓഫ് നഴ്സിംഗ്, പി.വി.എസ് കോളേജ് ഓഫ് നഴ്സിംഗ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ മെന്റൽ ഹെൽത്ത് കാർണിവലും സംഘടിപ്പിച്ചു. ഒക്ടോബർ 12-ന് സൈക്കോളജി, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല മാനസികാരോഗ്യ ക്വിസ് മത്സരവും മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ച വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന ‘ലിവ്ഡ് എക്സ്പീരിയൻസ് ഷെയറിങ് ആൻഡ് പാനൽ ഡിസ്കഷനും’ സംഘടിപ്പിക്കും.

Share:
  ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പും ഗവ. മാനസികാരോഗ്യ കേന്ദ്രവും സംയുക്തമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ നിർവഹിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി എം.സി. ബിജു ചടങ്ങിൽ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.ടി. സരിത കുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. അഫ്സൽ, ആശുപത്രി സൂപ്രണ്ട് ഡോ. സരള നായർ, ജില്ലാ...ലോക മാനസികാരോഗ്യ ദിനം;ജില്ലാതല പരിപാടികൾ സംഘടിപ്പിച്ചു