താമരശ്ശേരിയിൽ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

MTV News 0
Share:

താമരശ്ശേരിയിൽ സ്വകാര്യ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രതി പിടിയിൽ. നടുവണ്ണൂർ കരുവണ്ണൂർ ആശാരിക്കണ്ടി സ്വദേശി രാജേഷ് എന്ന നാഗേഷിനെയാണ് പിടികൂടിയത്.കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി പരപ്പൻപൊയിലിൽ നിന്ന് പടനിലത്തേക്ക് പ്രിയദർശിനി ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്ക് നേരെയായിരുന്നു അതിക്രമം. വിദ്യാർഥിനി ബഹളം വെക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതോടെ ഇയാൾ ബസിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു.മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് നടപടി. സമാനമായ രീതിയിൽ ഇയാൾ മുമ്പും അതിക്രമം നടത്തിയിട്ടുണ്ടെന്നും അന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് കൈകാര്യം ചെയ്തിരുന്നുവെന്നും നാട്ടുകാർ പറയുന്നു.സ്ത്രീകളും വിദ്യാർഥിനികളും തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന ബസുകളിൽ മുൻഭാഗത്ത് നിന്നാണ് ഇയാൾ പതിവായി യാത്ര ചെയ്യുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.