പണവും സ്വര്‍ണവും കവര്‍ന്ന കേസ്; കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീര്‍ പിടിയില്‍

MTV News 0
Share:

പുതിയറയില്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീറാണ് പൊലീസ് പിടിയിലായത്. പുതിയറ സ്വദേശി അഷ്റഫിന്റെ വീട്ടില്‍നിന്ന് ഒരു പവന്‍ സ്വര്‍ണവും 2,500 രൂപയുമാണ് പ്രതി കവര്‍ന്നത്. സമീപത്തെ വീട്ടിലും ഇയാള്‍ മോഷണ ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് കേസിനാസ്പതമായ സംഭവം.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീറാണ് മോഷണം നടത്തിയത് എന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. മോഷണം നടത്തേണ്ട സ്ഥലം മുന്‍കൂട്ടി നിരീക്ഷിക്കുകയും ആ പ്രദേശത്തെ ആളൊഴിഞ്ഞ വീടുകളില്‍ രഹസ്യമായി താമസിക്കുകയും ചെയ്ത് പിന്നീട് മോഷണം നടത്തുന്നതുമാണ് ബഷീറിന്റെ പതിവുരീതി. 150 ലധികം മോഷണ കേസിലെ പ്രതിയാണ് ഇയാൾ.