
പാളയം പച്ചക്കറി മാര്‍ക്കറ്റ് മാറ്റുന്നതിനെതിരെ റിലേ സത്യാഗ്രഹം
പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റാനുള്ള കോര്പറേഷന് നീക്കത്തിനെതിരേ സമരം ശക്തമാക്കി വ്യാപാരികള്‍. പച്ചക്കറി മാര്‍ക്കറ്റ് പാളയത്ത് തന്നെ നിലനിര്‍ത്തുക, കച്ചവടക്കാര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്.അഡ്വ. ഫൈസല്‍ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാളയം പച്ചക്കറി മാര്‍ക്കറ്റ് പാളയത്ത് തന്നെ നിലനിര്‍ത്തി വ്യാപാരികളെ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികളുടെ പ്രകടനവും നടത്തി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)