ബീച്ച് ക്രിക്കറ്റ് ക്ലബ് ടൂർണമെന്റ്

MTV News 0
Share:

ബീച്ച് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച 50 വയസ്സ് കഴിഞ്ഞവരുടെ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഫരേര ചാമ്പ്യൻമാരായി. ടീം വോൾവോയെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ മികച്ച കളിക്കാരനായി പി.ടി. മസൂദിനെ തിരഞ്ഞെടുത്തു.വിജയികൾക്ക് കെ. ജയന്ത് എം.എൽ.എ. സമ്മാനങ്ങൾ വിതരണം ചെയ്തു. ബി.സി.സി. പ്രസിഡന്റ് എൻ. കുഞ്ഞഹമ്മദ് അധ്യക്ഷതവഹിച്ചു. ഫൗസൽ ഹസ്സൻ, സി.ഇ.വി. താരിഖ്, അലി അബ്ദുള്ള, യാസർ അലി, പി.വി. സുബൈർ, എസ്.എം. സാലിഹ്, പി.ടി. സുഹൈൽ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.