മാവൂർ കൽപ്പള്ളി വാഹനാപകടം രണ്ട് പേർക്ക് പരിക്ക്

MTV News 0
Share:

മാവൂർ കോഴിക്കോട് റോഡിൽ കൽപള്ളി കോളക്കോട്വ ളവിൽവാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

അരീക്കോട് ചീക്കോടി പാറ സ്വദേശി ഷബീബ്, (28) അരീക്കോട് ചീക്കോടിപ്പാറ അംന (18 ) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്.കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ പിറകിൽ വന്ന ബൈക്ക് കാറിൽ ഇടിച്ചു. ഇതിന് തൊട്ടു പിറകിൽ വന്ന ബുള്ളറ്റ്ബൈക്കിലും ഇടിച്ചു.കൂടാതെ ബുള്ളറ്റിന് പിറകിൽ വന്ന സ്വകാര്യബസ് ബുള്ളറ്റിന്റെ പിറകിലും ഇടിക്കുകയായിരുന്ന .ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് ബസ്സിനുള്ളിലേക്ക് കയറിപ്പോയി.ബുള്ളറ്റിൽ ഉണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ പരിസരത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തിൽ ബുള്ളറ്റ് പൂർണമായും തകർന്നു.ബൈക്കിന്റെയുംകാറിന്റെയും പിൻവശവും തകർന്നിട്ടുണ്ട്.

അപകടത്തെ തുടർന്ന് മാവൂർ കോഴിക്കോട് റോഡിൽ ഏറെനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു തുടർന്ന് മാവൂർ പോലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്നും നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.